തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വിഴിഞ്ഞം വികസനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള യു.ഡി.എഫിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നും പിണറായി വിജയൻ പറഞ്ഞു. കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തികളും പൂർത്തിയായത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി രണ്ടര മാസംകൊണ്ട് വലിയ നേട്ടം കൈവരിച്ചെന്ന തരത്തിലുള്ള അവകാശവാദം വസ്തുതകൾക്ക് നിരക്കുന്നതാണോ എന്നും പിണറായി വിജയൻ ചോദിച്ചു. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Comments