More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘സുകുമാരിചേച്ചി പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്നത് ശരിയാണോ..?; അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ... ?’ സംശയക്കുറിപ്പുമായി​‍ വിനയന്‍

Authored by Web Desk | Last updated: 19 Aug 2026, 7:55 PM | 2 min read

Print
Vianyan about unexpected death of sukumari (Image Source: Facebook)
Vianyan about unexpected death of sukumari (Image Source: Facebook)
അവതരിപ്പിക്കുന്ന ഏതൊരു കഥാപാത്രത്തിലും അനശ്വരമായ ആയിരം ഭാവങ്ങള്‍ പ്രകടിപ്പിച്ച് പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിരുന്ന അഭിനേത്രിയായിരുന്നു സുകുമാരി. 2500ല്‍ അധികം സിനിമകളില്‍ അഭിനയിച്ച് റെക്കോര്‍ഡിട്ട സുകുമാരി ലളിതപത്മിനിരാഗിണിമാരുടെ ബന്ധുവാണ്. ചെറിയ റോളുകളിലൂടെ തുടക്കം കുറിച്ച താരത്തിന്റെ പ്രതിഭ സിനിമാ ലോകം തിരിച്ചറിഞ്ഞതോടെ കൂടുതല്‍ ​‍കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി.
വളരെയധികം റേഞ്ചുള്ള, സ്‌റ്റൈലൈസ്ഡ് ആക്ടിംഗുള്ള, വൈവിധ്യപൂര്‍ണ്ണമായ ഒരുപാട് ഭാവങ്ങള്‍ അവതരിപ്പിക്കുന്ന സുകുമാരി വളരെപ്പെട്ടെന്നാണ് തിരക്കുള്ള താരമായത്. സുകുമാരിയമ്മയില്ലാത്ത ഒരു മലയാള സിനിമാകാലം ചിന്തിക്കാനാവാത്ത ഒരു സമയമുണ്ടായിരുന്നു. ക്യാറമയ്ക്ക് മുന്നില്‍ മികച്ച ഒരു അഭിനേത്രിയെങ്കില്‍, ക്യാമറയ്ക്ക് പിന്നില്‍ സഹജീവിസ്‌നേഹവും ആര്‍ദ്രതയും സൂക്ഷിക്കുന്ന ഒരു നല്ല മനസിന്റെ ഉടമയായിരുന്നു സുകുമാരി. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മലയാളസിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരിയുടെ വിടവാങ്ങല്‍. പൂജാമുറിയിലെ വിളക്കില്‍ നിന്ന് തീ പടര്‍ന്നായിരുന്നു സുകുമാരിയുടെ അന്ത്യം.
ഇപ്പോഴിതാ സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയാണ് സംവിധായകൻ വിനയൻ. സുകുമാരിയുടെ അന്ത്യം അവിശ്വസനീയമാണെന്നാണ് വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പൂജാ മുറിയിൽവെച്ച് വസ്ത്രത്തിന് തീപിടിച്ചു മരിച്ചുവെന്ന വാർത്ത ശരിയാണോ എന്നും സുകുമാരി അവസാന കാലത്ത് വളരെ ദുഃഖിതയായിരുന്നുവെന്നും വിനയന്‍ കുറിച്ചിട്ടുണ്ട്.
‘‘ഒരു ഓർമ്മച്ചിത്രം...
1998 ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്.യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിർത്തി വയ്കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് ചെന്നെയിൽ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്...
എന്റെ ഇൻഡിപ്പെൻഡൻസ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിർണ്ണായക സമയങ്ങളിൽ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്... ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജി ആണ്...
ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു, പക്ഷേ 2005 ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു...എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു...പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?
പുതിതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്... അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തു പോയത്...’’ എന്നാണ് വിനയന്‍ കുറിച്ചിരിക്കുന്നത്. ​ആകാശഗംഗയിലെ ത്രോബാക്ക് ചിത്രത്തിനൊപ്പമാണ് വിനയന്റെ പോസ്റ്റ്. വിനയന്റെ ഈ പോസ്റ്റ് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.







Tags

  • sukumari
  • director vinayan
  • akashaganga movie
  • mayuri actress

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

Comments