മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ് ദിലീപും മഞ്ജുവാര്യരും. ഒരുകാലത്ത് പ്രണയിക്കുകയും വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചിതരാകുകയും ചെയ്ത ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം സിനിമകളേക്കാള്‍ ട്വിസ്റ്റ് നിറഞ്ഞതാണ്. ഇവരുടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. വിവാഹമോചനത്തിനു ശേഷം ദിലീപും മഞ്ജുവാര്യരും ഒരുമിച്ച് ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. രണ്ടാളും കഴിവതും അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാറാണ് പതിവ്.
കാവ്യ മാധവനും കുടുംബത്തോടുമൊപ്പം ദിലീപ് എത്താറുള്ള പ്രമുഖ താരങ്ങളുടെ വിവാഹച്ചടങ്ങുകളിലോ മറ്റ് അവാർഡ് സന്ധ്യകളിലോ മഞ്ജുവിന്റെ അസാന്നിധ്യം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. പലയിടത്തും ഇരുവരും എത്തിയാൽ തന്നെ ഒരാൾ മടങ്ങിയ ശേഷമാകും മറ്റേയാൾ വേദിയിലേക്ക് വരിക.
എന്നാല്‍ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരുവേദിയിൽ ദിലീപും മഞ്ജു വാര്യരും എത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കുന്നത്. കാക്കനാട്ട് പുതുതായി ആരംഭിച്ച ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. തിയേറ്ററിലെ സ്ക്രീനിൽ ആദ്യ ദൃശ്യം തെളിഞ്ഞ സമയത്ത് ബാൽക്കണിയിൽ ഒരേ നിരയിലാണ് ഇരുവരും ഇരുന്നിരുന്നത്. എന്നാൽ മഞ്ജു വാര്യർ ഇരുന്ന സീറ്റിൽ നിന്നും അകലെ മാറിയായിരുന്നു ദിലീപ്. പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്ക് അരികിലായിരുന്നു മഞ്ജു വാര്യർ ഇരുന്നത്.
ഒരേ നിരയിലുള്ള കസേരകളില്‍ വളരെ അകലെയായിട്ടാണ് രണ്ടുപേരും ഇരുന്നതെങ്കിലും വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് പങ്കെടുത്ത വേദി ആരാധകർ വൈറലാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ വിഡിയോകൾ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് നിർവഹിച്ചത്. ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട്, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോൺ, ഷെയ്ൻ നിഗം, ശ്രുതി രാമചന്ദ്രൻ തുടങ്ങി നിരവധി താരങ്ങള്‍ തിയറ്ററിന്റെ ഉദ്ഘാടനത്തിനെത്തിയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാറിയ മാജിക് ഫ്രെയിംസിന്റെ അൻപതാമത്തെ സ്ക്രീനാണിത്. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യാണ് ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീനിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.

Comments