സിനിമയിൽ നിന്ന് പൂർണമായി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ച തമിഴകം വെട്രി കഴകം അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് താനെടുക്കുന്ന നിലപാടുകള്‍ കൊണ്ടും തീരുമാനങ്ങള്‍ കൊണ്ടും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. വെള്ളിത്തിരയില്‍ തന്റെ കഥാപാത്രങ്ങളിലൂടെ കൈയടി നേടിയിരുന്ന വിജയ് മുഖ്യമന്ത്രിക്കസേരയിലിരുന്നും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചും അവര്‍ക്കു വേണ്ടി നിലകൊണ്ടും സാധാരണ ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്.
ഇപ്പോഴിതാ ഫോർട്ട് സെന്റ് ജോർജിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തൽ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പെട്ടെന്നുള്ള മനസ്സാന്നിധ്യത്തിനാണ് പ്രശംസ കിട്ടുന്നത്. പതാക ഉയര്‍ത്തുന്നതിനിടെ ഗാര്‍ഡിന് ബാലന്‍സ് തെറ്റിയപ്പോഴായിരുന്നു വിജയ് യുടെ ഇടപെടല്‍. ഞൊടിയില്‍ പതാകയുടെ ചരടില്‍ പിടിക്കുകയും ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങ് ശാന്തമായി പൂര്‍ത്തിയാക്കുകയും ചെയ്തു താരം. ഇതിനിടെ ഗാർഡിന് വീഴ്ച പറ്റിയില്ലെന്ന് ഉറപ്പുവരുത്താനും സിഎം മറന്നില്ല. അതിനു ശേഷം സി.എം മുൻനിശ്ചയിച്ചതുപോലെ പതാക ഉയർത്തൽ ചടങ്ങ് നടത്തി. പെട്ടെന്നുള്ള ഈ ഇടപെടല്‍ ഒരു ജനനായകന് എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ സമചിത്തതയും ശ്രദ്ധയും വ്യക്തമാക്കുന്നതായിരുന്നു. ഉയര്‍ന്നു പൊങ്ങി കാറ്റിലാടിക്കളിക്കുന്ന പതാകയെ നോക്കി വിജയ് സല്ല്യൂട്ട് ചെയ്യുന്നതടക്കമുള്ള വീഡിയോ ജനങ്ങളും വിജയ് ആരാധകരും ഏറ്റെടുക്കുകയാണ്.

Comments