‘കെ.ജി.എഫി’ലൂടെ പ്രേക്ഷകഹൃദയം കീഴടക്കി തരംഗമായി മാറിയ യഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രമാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’. അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസാകും മുമ്പു തന്നെ ശ്രദ്ധ നേടിയതാണ്. തെന്നിന്ത്യൻ സിനിമയിൽ ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ തിയേറ്റർ റിലീസുകളിൽ ഒന്നാണിത്.
ഇപ്പോഴിതാ കുട്ടികൾ ടോക്സിക് സിനിമ കാണരുതെന്ന് പറയുകയാണ് യഷ്. ചിത്രം ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടിയുള്ളതാണ് ഈ സിനിമയെന്നും യഷ് പറയുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെയും വയലൻസിനെയും കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് യഷ് പ്രതികരിച്ചത്.
‘‘കുട്ടികൾ ഈ ചിത്രം കാണരുത്. ഈ സിനിമ കുട്ടികൾക്ക് വേണ്ടിയുള്ളതല്ലെന്ന് വളരെ വ്യക്തമാണ്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് മുതിർന്നവർക്ക് അറിയാം. തങ്ങൾ എന്താണ് കാണേണ്ടതെന്നും എന്താണ് സ്വീകരിക്കേണ്ടതെന്നും ജീവിതത്തിൽ എന്ത് ചെയ്യരുതെന്നും തീരുമാനിക്കാൻ അവർക്ക് കഴിയും. ചിത്രത്തിന്റെ ടാഗ്ലൈൻ ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്നത് തന്നെ സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്നതിന്റെ സൂചനയാണ്. ട്രെയ്ലറിൽ കാണിക്കുന്ന കാര്യങ്ങൾക്ക് അപ്പുറത്തേക്ക് ആഴത്തിലുള്ള ഒരു കഥ ചിത്രത്തിനുണ്ട്...’ യഷ് പറഞ്ഞു. ഇന്ത്യ ടി.വിയുടെ ‘ആപ് കി അദാലത്’ പരിപാടിയിലാണ് യഷ് ഇതേക്കുറിച്ച് സംസാരിച്ചത്. ആക്ഷനും വയലൻസിനും ബോൾഡ് രംഗങ്ങൾക്കും പ്രാധാന്യമുള്ള ചിത്രത്തിന്റെ ട്രെയ്ലർ അടുത്തിടെ പുറത്തുവന്നത്. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രേക്ഷകര്‍ സിനിമയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്.

Comments