More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Europe
  3. Pravasi
Loading...

ലണ്ടനിൽ യുക്മയുടെ നേതൃത്വത്തിൽ വള്ളംകളിയും കേരളപ്പൂരം ആഘോഷ പരിപാടികളും; ബ്രിട്ടീഷ് ചാൻസിലർ ജോൺ കീലി ഉത്‌ഘാടനം ചെയ്തു

Authored by ഷൈമോൻ തോട്ടുങ്കൽ | Last updated: 19 Aug 2026, 11:00 PM | 2 min read

Print
ലണ്ടനിൽ യുക്മയുടെ നേതൃത്വത്തിൽ വള്ളംകളിയും കേരളപ്പൂരം ആഘോഷ പരിപാടികളും;  ബ്രിട്ടീഷ് ചാൻസിലർ ജോൺ കീലി  ഉത്‌ഘാടനം ചെയ്തു
ലണ്ടൻ .ഓണാഘോഷത്തിന് കേളികൊട്ടുയർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം വള്ളംകളി മത്സരങ്ങൾ അരങ്ങേറുമ്പോൾ ബ്രിട്ടനിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ മത്സര വള്ളം കളി നടത്തി ചരിത്രം സൃഷ്ടിച്ച് യു കെ മലയാളികൾ .കുടിയേറ്റത്തോടൊപ്പം കൂടെ കൊണ്ടുപോന്ന കേരളത്തിന്റെ തനതായ സാംസ്കാരിക തനിമയും ആഘോഷപരിപാടികളും പുനരവതരിപ്പിച്ചു യു കെ യിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിച്ച കേരളപൂരം കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റ ഓർമ്മപുതുക്കലും ബ്രിട്ടീഷ് മലയാളികളുടെ ഐക്യവും ഒരേ വേദിയില്‍ സംഗമിക്കുന്നതായി മാറി , റോതെർഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളുടെ മഹാസംഗമമായി മാറി.

ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ ബ്രിട്ടീഷ് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ സംസ്കാരവും പൈതൃകവും ആഘോഷിക്കാന്‍ ഒത്തുകൂടിയ യു.കെ മലയാളി സമൂഹത്തിനൊപ്പം രാജ്യത്തിന്റെ ഉന്നത ഭരണനേതൃത്വത്തിലെ ഒരാള്‍ നേരിട്ടെത്തിയത് യു.കെയിലെ മലയാളി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് സ്വീകരിക്കപ്പെട്ടത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. ചാന്‍സിലര്‍ വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പതാക കൈമാറി നിര്‍വഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ പ്രഥമ മലയാളി സോജന്‍ ജോസഫ് എം.പി ആദ്യ തുഴ കൈമാറി. തുടര്‍ന്ന് ആദ്യ റൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ നടന്നു. റോതര്‍ഹാം സിറ്റി കൗണ്‍സില്‍ മേയര്‍ ഹാറുണ്‍ റഷീദ്, ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയര്‍ സജീഷ് ടോം എന്നിവര്‍ക്കൊപ്പം സെലിബ്രിറ്റി ഗസ്റ്റായി സനൂഷ സന്തോഷും കേരളപൂരത്തിന്റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.

ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം വര്‍ണ്ണാഭമായ ഘോഷയാത്രയാണ് കേരളപ്പൂരം വേദിയില്‍ നടന്നത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ എട്ട് പതിറ്റാണ്ടുകളെ പ്രതിനിധീകരിച്ച് 80 ഇന്ത്യന്‍ ദേശീയപതാകകള്‍ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയാണ് നടന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും സാംസ്കാരിക വൈവിധ്യവും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വേദിയിലെയും സദസ്സിലെയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് യുക്​മ വനിതാ വിഭാഗമായ ഷീ ലീഡ്​സാണ്.

വള്ളംകളിയില്‍ ജനറല്‍ വിഭാഗത്തില്‍ 27 ടീമുകളും വനിതാ വിഭാഗത്തില്‍ അഞ്ച് ടീമുകളും പങ്കെടുത്തത് കേരളത്തിന്റെ വള്ളംകളി പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനഃസൃഷ്ടിച്ചു. അയര്‍ലന്‍ഡില്‍ നിന്നെത്തിയ എമറാള്‍ഡ് ഡ്രാഗണ്‍സ് ബോട്ട് ക്ലബിന്റെ എടത്വാ വള്ളം ജലരാജാക്കന്മാരായി. ചലഞ്ചേഴ്​സ് ക്ലബ് മാഞ്ചസ്റ്ററിന്റെ പുളിങ്കുന്ന് ചുണ്ടന്‍ രണ്ടാമതും ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂളിന്റെ പുന്നമട മൂന്നാം സ്ഥാനവും സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ ലിമ ബോട്ട് ക്ളബ്ബ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നേടി.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപ്പൂരത്തില്‍ ഇത്തവണയും അയ്യരത്തിലേറെപ്പേരാണ് ഒഴുകിയെത്തിയത്. ജലപ്പരപ്പിലെ പോരാട്ടത്തിനൊപ്പം റാമ്പിലും ഇത്തവണ ആവേശം നിറച്ച് യുക്മ – ഇസ തെരേസാസ് ലണ്ടന്‍ ‘ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2’. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 ഫൈനലിസ്റ്റുകള്‍ കേരളീയ തനിമയും ഓണത്തിന്റെ നിറങ്ങളും പാരമ്പര്യവും ആധുനികതയും കോര്‍ത്തിണക്കിയ വേദിയില്‍ മാറ്റുരച്ചു. മത്സരവീര്യവും അഴകും ഒത്തൊരുമിച്ച റാമ്പില്‍ കിരീടമണിഞ്ഞത് അപര്‍ണ ശൈലേഷ്, രണ്ടാമത് ഡോ നസ്രീന്‍ എന്‍, മൂന്നാം സ്ഥാനത്ത് അമിത ഷാജി, നാലാം സ്ഥാനത്ത് രാജശ്രീ പ്രവീണ്‍, സ്‌പെഷ്യല്‍ മെന്‍ഷന്‍ സ്മിത സിറിയക് എന്നിവരാണ്.

യുക്​മ ദേശീയ നേതാക്കളായ അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി) ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍), ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്​മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു.

Tags

  • europe

About Author:

Author photo

ഷൈമോൻ തോട്ടുങ്കൽ

ബന്ധപ്പെട്ട വാർത്തകൾ

യുകെയിൽ ഇടയശുശ്രൂഷയിൽ പുതിയ അധ്യായം; അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിത

യുകെയിൽ ഇടയശുശ്രൂഷയിൽ പുതിയ അധ്യായം; അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിത

[IMG]

135 രാജ്യങ്ങള്‍, രണ്ടര ലക്ഷം കിലോമീറ്റര്‍; ചരിത്രയാത്രയ്ക്ക് ഒരുങ്ങി കുവൈത്ത് മലയാളി ജി.എസ്. മണികുട്ടന്‍

ആവേശമായി ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026';  'ഉമ്മൻ ചാണ്ടി സ്മൃതി നഗറിൽ' ഉദ്ഘാടനം നിർവഹിച്ച് ഡോ. മറിയ ഉമ്മൻ

ആവേശമായി ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026'; 'ഉമ്മൻ ചാണ്ടി സ്മൃതി നഗറിൽ' ഉദ്ഘാടനം നിർവഹിച്ച് ഡോ. മറിയ ഉമ്മൻ

യു കെയിലെ യുഡിഎഫ് പ്രവർത്തകരെ ലക്ഷ്യമിട്ട് വ്യാജപ്രചാരണങ്ങൾ: ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ പ്രതിഷേധം

യു കെയിലെ യുഡിഎഫ് പ്രവർത്തകരെ ലക്ഷ്യമിട്ട് വ്യാജപ്രചാരണങ്ങൾ: ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ പ്രതിഷേധം

സംഗമം യു.കെ.യുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു

സംഗമം യു.കെ.യുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

Comments