കോഴിക്കോട് : വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെതിരേ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. കണ്ണില്‍ മുളകുവെള്ളം ഒഴിച്ചും മുറിവില്‍ മുളക് തേച്ചും നഖത്തിനിടയില്‍ ഈര്‍ക്കില്‍ കയറ്റിയും മൂന്നാംമുറയ്ക്ക് സമാനമായ ക്രൂരതയ്ക്ക് ഇരയാക്കിയത് പിതൃസഹോദരന് ഉള്‍പ്പെടെയുള്ളവരാണ്. വാച്ച് പിന്നീട് വീട്ടില്‍ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പിതൃസഹോദരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ മാസം ആറിന് നടന്ന സംഭവം. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ വിളിച്ചുവരുത്തുകയും കുട്ടിയെ ഒരു മുറിക്കുള്ളിലിട്ടു പൂട്ടിയ ശേഷം കൈകാലുകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. കെട്ട് അല്‍പ്പം അയഞ്ഞപ്പോള്‍ രാത്രി പതിനൊന്നു മണിയോടെ കുട്ടി കെട്ടഴിച്ച് ടെറസിലേക്ക് കയറി തൊട്ടടുത്തുള്ള കവുങ്ങിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
കൊടുവള്ളി സ്റ്റേഷനില്‍ എത്തി കുട്ടി വിവരം പറഞ്ഞു. പരാതിയില്ല എന്ന് പറഞ്ഞതിനാല്‍ പോലീസ് കേസെടുത്തില്ല. എന്നാല്‍ ശിശുക്ഷേമ സമിതി ഇടപെട്ടതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. കുട്ടിയെ പീഡിപ്പിച്ചയാള്‍, ഇയാളുടെ ഭാര്യ, മകന് എന്നിവരുടെ പേരിലാണ് കേസെടുത്തത്. മര്‍ദ്ദനം, കുട്ടിക്കും കുടുംബത്തിനും കൗണ്‍സിലിംഗ് നല്കിയ ശേഷമാണ് കേസെടുത്തത്. ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെച്ചുവെന്നതടക്കം ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Comments