തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന മൂന്നുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 12ന് കുട്ടിയും കുടുംബവും നാഗർകോവിലിൽ ക്ഷേത്രദർശനത്തിന് പോയിരുന്നു. യാത്രയ്ക്കിടെ റോഡരികിൽ നിന്ന് കുട്ടിയുടെ രക്ഷിതാക്കൾ സർബത്ത് വാങ്ങിക്കുടിച്ചതായി വിവരം. പിറ്റേന്ന് രാവിലെ മുതൽ കുട്ടിക്ക് ശക്തമായ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് സാധാരണയായി മൂന്ന് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത്.

Comments