കോഴിക്കോട് : വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയതായി സിഡബ്ളൂസി. പോലീസ് കേസെടുക്കാന്‍ വൈകിയെന്നും അന്വേഷണം നടത്തിയില്ലെന്നും പ്രധാന അദ്ധ്യാപകന് പരാതി നല്‍കിയിട്ട് പോലും ഗൗരവത്തിലെടുത്തില്ലെന്നും പറയുന്നു.
ഈ മാസം 6 ന് നടന്ന സംഭവത്തില്‍ കേസെടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവദിവസം വീട്ടില്‍ നിന്നും രക്ഷപ്പെട്ട കുട്ടി രാത്രിയില്‍ ഒരു വഴിയാത്രക്കാരന്റെ സഹായത്തോടെയാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. ഈ സമയത്ത് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിടുകയും ചെയ്തു.
പിന്നീട് ശരീരത്തിലെ മുറിവുകള്‍ കണ്ട് സ്കൂളിലെ അദ്ധ്യാപകന് വിവരം ചോദിച്ചറിഞ്ഞു. അതിന് ശേഷം അദ്ദേഹം നല്കിയ പരാതിയിലും പോലീസ് നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് ചൈല്‍ഡ് പ്രൊട്ടക്ഷനില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് സിഡബ്ളൂസി നല്കിയ നിര്‍ദേശം അനുസരിച്ചാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.
സംഭവത്തില്‍ പിതൃസഹോദരന് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വാച്ച് കാണാതായതില്‍ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയുമായിരുന്നു. കുട്ടി സാഹസികമായി വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട വഴിയാത്രക്കാരന് കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. മോഷണം പോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തി.

Comments