പുലികളിയെ അധിക്ഷേപിച്ച് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്. രൂപവൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും, കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം വേറെ എവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പുരുഷന്മാര്ക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും കുറിപ്പില്‍ അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങള്‍ക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം എം.പി. സുരേഷ് ഗോപി കൈമാറിയിരുന്നു. തൊട്ടുപിന്നാലെയാണ് വി.കെ. ശ്രീരാമന് ഇത്തരമൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. വി.കെ. ശ്രീരാമന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി.
വി.കെ. ശ്രീരാമന് പങ്കുവച്ച കുറിപ്പ്:
പുരുഷന്മാര്ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ് സുബ്രന്‍സാമി പറയുന്നത്.
അതാണൊരാശ്വാസം.

Comments