
മുല്ലവളളിയും തേന്മാവും, പരുന്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കല്യാണി രോഹിത്. 2009 വരെ തെന്നിന്ത്യന്‍ സിനിമകളിലും പിന്നീട് ടെലിവിഷന്‍ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. ഇപ്പോള്‍ മകള്‍ നവ്യയുടെ ജന്മദിനത്തില് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
''എന്റെ കൊച്ചു കുഞ്ഞ് എങ്ങനെയാണ് ഇതിനകം എട്ടു വയസ്സുകാരിയായത്?! നിന്റെ അമ്മയായിട്ട് എട്ടു വര്‍ഷങ്ങള്‍! സത്യത്തില്‍, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും തമാശ നിറഞ്ഞതും ക്ഷീണിപ്പിക്കുന്നതും മനസ്സ് നിറയ്ക്കുന്നതുമായ ഒരു സാഹസിക യാത്രയായിരുന്നു!
നീ എന്നെ എപ്പോഴും ചിരിപ്പിക്കുന്നു, ഉഷാറായി നിലനിര്‍ത്തുന്നു, ചിലപ്പോഴൊക്കെ നമ്മളില്‍ ആര് ആരെയാണ് വളര്‍ത്തുന്നത് എന്ന് പോലും ഞാന്‍ ചിന്തിച്ചുപോകാറുണ്ട്! നിന്നെ എനിക്ക് തന്നതിന് ഞാന്‍ എന്നും നന്ദിയുള്ളവളാണ്. നിന്റെ ആ നല്ല മനസ്സിന്, നിന്റെ കുസൃതി നിറഞ്ഞ സ്വഭാവത്തിന്, നിന്റെ വലിയ സ്വപ്നങ്ങള്‍ക്ക്, പിന്നെ ഞങ്ങളുടെ ജീവിതത്തിലേക്ക് നീ കൊണ്ടുവരുന്ന എല്ലാ സന്തോഷങ്ങള്‍ക്കും.
എപ്പോഴും ഇതേപോലെ കുസൃതിയോടെയിരിക്കുക. ദയയുള്ളവളായിരിക്കുക. ജിജ്ഞാസയുള്ളവളായിരിക്കുക. ജീവിതത്തില്‍ എന്നും സന്തോഷത്തോടെ ആടിപ്പാടി നടക്കുക. എന്റെ കൊച്ചു സൂപ്പര്‍സ്റ്റാറിന് എട്ടാം ജന്മദിനാശംസകള്. നിന്നെ എന്റെ മകളായി ലഭിച്ചതില്‍ അമ്മയ്ക്ക് അതിയായ സന്തോഷവും ഭാഗ്യവുമുണ്ട്'', മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി കുറിച്ചു. പിന്നാലെ നിരവധി പേര് നവ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കമന്റുകളുമായി എത്തി.







Comments