കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യം സർക്കാർ തള്ളി. മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള പരാതികളിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ സർക്കാർ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണം ആവശ്യമില്ലെന്ന് ഇപ്പോൾ തീരുമാനിച്ചെങ്കിൽ പിന്നെ എപ്പോഴാണ് തീരുമാനമെടുക്കുകയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് ഉറച്ച തീരുമാനം എടുക്കാത്തതെന്നും കോടതി ആരാഞ്ഞു.
മിൻഹാജ് ആലം നേരിട്ട് കോടതിയിൽ ഹാജരായപ്പോഴായിരുന്നു വിമർശനം. ഹൈക്കോടതി വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ ആണോയെന്ന് ചോദിച്ച കോടതി, സാവകാശം തേടാൻ ക്ലർക്കിന്റെ കൈയിൽ അപേക്ഷ നൽകി അയക്കുകയാണോയെന്നും ചോദിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണ് ഹൈക്കോടതിയെന്നും സംസ്ഥാന സർക്കാരിലെ സുപ്രധാന സ്ഥാനത്താണ് താങ്കൾ ഇരിക്കുന്നതെന്നും കോടതി ഓർമിപ്പിച്ചു.
പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. എന്നാൽ തീരുമാനം അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും യുഎഇയിൽ യൂണിഫോം ധരിച്ച് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നും ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അഴിമതി നടത്തിയെന്നുമുള്ള ആരോപണങ്ങളിലാണ് എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.

Comments