ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭരണകാലം അവസാന ഘട്ടത്തിലാണെന്നും പിൻഗാമിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ ബുധനാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
‘മോദിയുടെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു. അദ്ദേഹത്തിന്റെ സമയം കഴിഞ്ഞു. മോദി സർക്കാരിന്റെ അവസാന ഘട്ടമാണിത്. പിൻഗാമിയെ തേടുകയാണ്’ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. മോദി സർക്കാരിനെതിരെ കൂടുതൽ ശക്തമായ രാഷ്ട്രീയ സമീപനം സ്വീകരിക്കാൻ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും പ്രധാന വിഷയങ്ങളിലെ പാർട്ടിയുടെ തന്ത്രവും യോഗത്തിൽ ചർച്ചയായി.
യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ യുവാക്കളുടെ ഭാവി തകർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. സമീപ വർഷങ്ങളിൽ 94,000 സ്കൂളുകൾ അടച്ചുപൂട്ടിയെന്നും വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിൽ ലഭിക്കുന്നതിലേക്ക് വ്യക്തമായ ദേശീയ റോഡ്മാപ്പ് വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാമക്ഷേത്ര ട്രസ്റ്റിന് ലഭിക്കുന്ന പണം, സ്വർണം, മറ്റ് സംഭാവനകൾ എന്നിവയുടെ കണക്കെടുപ്പിലും ഉപയോഗത്തിലും സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകൾ എങ്ങനെ കണക്കാക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഖാർഗെ വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments