ന്യൂഡൽഹി: കെപിസിസി അധ്യക്ഷ നിയമനം വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നതാണ് പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം പ്രിയങ്ക ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ മുഴുവന്‍ സമയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് പ്രത്യേക പേരുകളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്നലെ ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും. ഓണത്തിന് ശേഷം സെപ്റ്റംബര്‍ ആദ്യവാരത്തോടെ കെപിസിസി അധ്യക്ഷ നിയമന ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് സജീവമാക്കിയേക്കുമെന്നാണ് വിവരം.

Comments