തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം.
കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക ഉള്‍പ്പെടെയുള്ള തുകയാണ് വിരമിച്ച ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഓണത്തിന് മുന്‍പ് പെന്ഷന് തുക നല്‍കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിരമിച്ച ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ശേഷിക്കുന്ന പെന്ഷന് തുക ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
കഴിഞ്ഞ 5 മാസമായി പെന്ഷന് വിതരണം മുടങ്ങി കിടക്കുകയാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും വനിതാ-ശിശു വികസന വകുപ്പിനോട് വിരമിച്ച അങ്കണവാടി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

Comments