കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് മാറ്റാൻ നീക്കം. ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന പേര് നൽകാനാണ് കെ.എം.ആർ.എൽ സർക്കാരിന് ശുപാർശ സമർപ്പിച്ചത്. പേരുമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റയാണ് ശുപാർശ നൽകിയത്.
കൊച്ചി മെട്രോ സർവീസുകളിൽ മാത്രം ഒതുങ്ങാതെ സംസ്ഥാനത്തെ വിവിധ നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പേര് മാറ്റാനുള്ള തീരുമാനം.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കെ.എം.ആർ.എൽ നിലവിൽ പ്രവർത്തന ലാഭത്തിലാണ്. നാഗ്പൂർ മെട്രോയെ ‘മഹാരാഷ്ട്ര മെട്രോ’, ലഖ്‌നൗ മെട്രോയെ ‘ഉത്തർപ്രദേശ് മെട്രോ’, അഹമ്മദാബാദ് മെട്രോയെ ‘ഗുജറാത്ത് മെട്രോ’ എന്നിങ്ങനെ പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എല്ലിന്റെയും നീക്കം.
പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കണം. തുടർന്ന് ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരവും ആവശ്യമാണ്. ഈ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും അന്തിമ പേരുമാറ്റം.
പേരുമാറ്റം കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്ന് എം.ഡി വ്യക്തമാക്കി. ബ്രാൻഡിംഗും മറ്റ് മാറ്റങ്ങളും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നുള്ള തുക ഉപയോഗിച്ചായിരിക്കും നടപ്പാക്കുക.

Comments