
ആലപ്പുഴ: നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്നു യുവാക്കളെ ചേര്‍ത്തല കുത്തിയതോട് പോലീസ് പിടികൂടി.
ആറന്മുള സ്വദേശികളായ കുറ്റിപ്ലാവ് നില്ക്കുന്നതില് അക്ഷയ് സുരേഷ് (24), പേഴുക്കാട്ട് മോട്ടിയില്‍ അച്ചു ശശി (20), കാട്ടുപുതുകയില് ജിഷ്ണു സുരേന്ദ്രന് (21) എന്നിവരാണ് പിടിയിലായത്. തുറവൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കുത്തിയതോട് പോലീസും ജില്ലാ ലഹരിവിരുദ്ധ സേനയും സംയുക്തമായാണ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തുറവൂര്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചു വില്‍പ്പനയ്ക്കായി കാത്തുനില്ക്കുകയായിരുന്നു ഇവര്‍. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







Comments