വാഷിങ്ടണ്‍: ആര്.എസ്.എസിനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അതിന്റെ നേതാക്കള്‍ക്കു നയതന്ത്രപരിരക്ഷ നല്‍കുകയോ അവരുമായി ഉന്നതതലയോഗങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും രാജ്യാന്തര മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ്. കമ്മിഷന്റെ (യു.എസ്.സി.ഐ.ആര്.എഫ്) ശിപാര്‍ശ.
ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനു മുന്നോടിയായാണ് കമ്മിഷന് അധ്യക്ഷന്‍ ആസിഫ് മഹ്മൂദിന്റെ വിവാദനിര്‍ദേശം.
ആര്.എസ്.എസിനു കീഴിലുള്ള സംഘടനകള്‍ മതന്യൂനപക്ഷങ്ങള്ക്കുനേരേ അക്രമം നടത്തുന്നവരാണെന്ന് ആരോപിച്ച ആസിഫ് മഹ്മൂദ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആര്.എസ്.എസുകാരനാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരാണെങ്കിലും, ആര്.എസ്.എസ്. നേതാക്കളുമായി ഉന്നതലയോഗം ചേരുകയോ നയതന്ത്രപരിരക്ഷ നല്‍കുകയോ ചെയ്ത് അവരെ ആദരിക്കരുതെന്ന് യു.എസ്.സി.ഐ.ആര്.എഫ്. കമ്മിഷണര്‍ ജെനെ മില്‍സ് ആവശ്യപ്പെട്ടു. പകരം, മതവിശ്വാസ്വാതന്ത്ര്യത്തിന്റെ ധ്വംസകരായ ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതു യു.എസ്. പരിഗണിക്കണമെന്നും മില്‍സ് നിര്‍ദേശിച്ചു. മെഹ്മൂദിന്റെയും മില്‍സിന്റെയും പരാമര്‍ശങ്ങള്‍ കമ്മിഷന് 'എക്സി'ല്‍ പങ്കുവയ്ക്കുകയും ചെയ്തു.






Comments