‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനാർക്കലി മരക്കാർ. തുടര്‍ന്ന് നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ താരം ശ്രദ്ധ നേടി. അഭിനയത്തിനൊപ്പം തന്നെ സംഗീതത്തിലും താത്പര്യം പ്രകടിപ്പിക്കാറുള്ള താരം താനെടുക്കുന്ന നിലപാടുകൾ കൊണ്ടും ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന പാട്ടു വീഡിയോകളും ആൽബങ്ങളും കവർ വേർഷനുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകള്‍ സ്വീകരിക്കാറുള്ള താരം, സംവിധായകന് അമീൻ ബാരിഫുമായി ലിവിംഗ് ടുഗെദറിലാണ്. ഇക്കാര്യം താരം തന്നെ പലതവണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ താന്‍ ലിവിങ് ടുഗെതർ റിലേഷനിലാണെന്ന കാര്യം മാതാപിതാക്കൾക്ക് അറിയാമെന്നും വിവാഹം രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നും പറയുകയാണ് അനാര്‍ക്കലി മരിക്കാര്‍. ഏകദേശം അഞ്ച് വർഷമായി പങ്കാളിക്കൊപ്പം ഒരുമിച്ചാണ് ജീവിക്കുന്നതെന്നും തുടക്കത്തിൽ കുടുംബത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടെന്നും ഇപ്പോൾ എല്ലാവരും അതിനെ അംഗീകരിക്കുന്നുണ്ടെന്നും അനാർക്കലി പറഞ്ഞു.
‘‘ഞാൻ ലിവിങ് ടുഗെതറില്‍ ആണെന്ന് എന്റെ പേരന്റ്സിന് ഒക്കെ അറിയാം. ആദ്യം ഒക്കെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പിന്നെ അത് അംഗീകരിച്ചു. വേറെ വഴി ഇല്ലല്ലോ. പിന്നെ നമ്മൾ ഒരുമിച്ച് ജീവിക്കുന്നതിൽ എല്ലാവരും ഒക്കെയാണ്. ഇപ്പോൾ അഞ്ച് വർഷത്തോളമായി നമ്മൾ ഒരുമിച്ച് ജീവിക്കുന്നു. എന്റെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ എപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാൽ എനിക്ക് തന്നെ സംശയമുള്ള കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം ചിലപ്പോൾ തന്നെ സ്വാധീനിക്കാറുണ്ട്.
ചില കാര്യങ്ങളിൽ ഞാൻ ഒരുപാട് ശ്രദ്ധിക്കുന്ന ആളാണ്. ആളുകൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതും കാര്യമാക്കും. പക്ഷേ ചില കാര്യങ്ങളിൽ ഞാൻ സീറോ ആണ്. എനിക്ക് ബോധ്യമുള്ള കാര്യത്തിൽ ഞാൻ ഭയങ്കര കോൺഫിഡന്റാണ്. ആ കാര്യത്തിൽ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ നമുക്ക് തന്നെ സംശയമുള്ള ചില കാര്യങ്ങളുണ്ടല്ലോ, ഇത് ശരിയാണോ അല്ലയോ എന്നൊക്കെയുള്ളത്. അതിൽ എന്തെങ്കിലും ആളുകൾ അഭിപ്രായം പറഞ്ഞാൽ എനിക്ക് ടെൻഷൻ ആകും.
ലിവിങ് ടുഗെതർ ആണെങ്കിലും കല്യാണം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്. അതിന് സമയം ആയിട്ടില്ല എന്നേയുള്ളൂ. സാമ്പത്തിക സ്ഥിരതയ്ക്കൊപ്പം ഞങ്ങളിരുവരും സ്വന്തമായി ഒരു ഐഡന്റിറ്റിയും വളർത്തിയെടുക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും വിവാഹത്തെക്കുറിച്ച് ആലോചിക്കുക. നമ്മൾ രണ്ടുപേരും ആ ഒരു സ്ഥലത്ത് എത്തിയിട്ടില്ല. പ്രധാനമായും ഫിനാൻഷ്യൽ സ്റ്റെബിലിറ്റി വേണം. പിന്നെ നമ്മൾ ഒരു ഐഡന്റിറ്റി വളർത്തുക എന്നൊരു പരിപാടിയുണ്ടല്ലോ. ഞങ്ങൾ രണ്ടുപേർക്കും അതാണ് വേണ്ടത്. എന്നിട്ട് ഒരു കല്യാണം നടത്തണം...
വലിയ രീതിയിലുള്ള വിവാഹത്തോട് എനിക്ക് പ്രത്യേക താൽപര്യമില്ല. അങ്ങനെയൊന്നും ഉണ്ടാവില്ല. ആരെങ്കിലും സ്പോൺസർ ഒക്കെ ചെയ്യുകയാണെങ്കിൽ നോക്കാം. നെറ്റ്ഫ്ലിക്സ് ഒക്കെ എന്റെ കല്യാണം ഏറ്റെടുക്കുകയാണെങ്കിൽ ഒരു വലിയ കല്യാണം കഴിക്കാൻ എനിക്ക് നല്ല താൽപര്യമുണ്ട്. അല്ലെങ്കിൽ ഒരു കല്യാണത്തിനോ അങ്ങനെയുള്ള ഒരു പരിപാടിക്കോ കൂടുതൽ പൈസ ഇറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിൽ ഒരു കാര്യവുമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.
ഒരു രണ്ട് വർഷത്തിനുള്ളിൽ ഒക്കെ കല്യാണം ഉണ്ടാകും. അതിന് വലിയ വ്യത്യാസമൊന്നുമില്ല. ഇപ്പോഴും നമ്മൾ ഒരുമിച്ചാണല്ലോ ജീവിക്കുന്നത്. അതുകൊണ്ട് കല്യാണത്തിന് അടിസ്ഥാനപരമായി വലിയ കാര്യമൊന്നുമില്ല എന്നാണ് ഞാൻ കരുതുന്നത്...’ അനാർക്കലി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

തന്റെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കാക്കി സർക്കസ്’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സന്തോഷം അനാര്‍ക്കലി മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. വളരെ വികാരനിർഭരമായ ഒരു ദിവസമാണിതെന്നും തനിക്ക് ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ടെന്നുമാണ് അനാര്‍ക്കലി കുറിച്ചത്. പങ്കാളിയുടെ കരിയറിലെ ഈ വലിയ ചുവടുവെപ്പിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ആ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിലും വലിയ കൃതാർത്ഥതയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചത്. പ്രകടിപ്പിക്കുന്നത്. അതീവ വികാരനിർഭരമായ ഒരു ദിവസമാണിതെന്നും ചെറിയ പരിഭ്രമമുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ടവന്റെ നേട്ടത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും അനാർക്കലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
2016 ൽ പുറത്തിറങ്ങിയ ,‘ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് വിമാനം, മന്ദാരം,മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ഉയരെ’ യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമീപവർഷങ്ങളിൽ തിയേറ്ററുകളിലെത്തിയ മന്ദാകിനി, ഗഗനചാരി, സോൾ സ്റ്റോറീസ്, ഇന്നസെന്റ് തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

Comments