വളരെ നിഷ്കളങ്കമായി കുട്ടികള്‍ ചെയ്യുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കീഴടക്കാറുണ്ട്. അവയില്‍ പലതും തങ്ങളുടെ ദൈനംദിന ജീവിതത്തിനിടെ കുട്ടികള്‍ അറിയാതെ ചെയ്തു പോകുന്ന കാര്യങ്ങളാണ്. എന്നാല്‍ മുതിര്‍ന്നവരേക്കാള്‍ ശ്രദ്ധിച്ചും കരുതല്‍ നല്‍കിയും ഒപ്പം ചേര്‍ത്തു പിടിച്ചും കുട്ടികള്‍ പലതും ചെയ്യാറുണ്ട്. അതൊക്കെ കൗതുകത്തേക്കാളേറെ കണ്ണിനെ ഈറനണിയിക്കുകയാണ് ചെയ്യാറ്.
ഇപ്പോഴിതാ ദുബായിലെ സ്ട്രീറ്റിലൂടെ തന്റെ കുഞ്ഞനുജത്തിയെ ചേര്‍ത്തുപിടിച്ച് റോഡ് മുറിച്ചു കടക്കുന്ന ഒരു ചേട്ടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വീഡിയോയില്‍ ദുബായിലെ റോഡിലൂടെ ചീറിപ്പാഞ്ഞു വരുന്ന നിരവധി വാഹനങ്ങള്‍ കാണാം. തങ്ങള്‍ക്കു കടക്കേണ്ട വഴിയില്‍ വാഹനങ്ങള്‍ അല്‍പ്പം കുറയുമ്പോഴാണ് ചേട്ടന് കുഞ്ഞനിയത്തിലെ ചേര്‍ത്തു പിടിച്ച് റോഡ് മുറിച്ചു കടക്കുന്നത് കാണുന്നത്. അവന്റെ തന്റെ കുഞ്ഞിപ്പെങ്ങളുടെ കൈയില്‍ മുറുകെ പിടിച്ച് റോഡ് മുറിച്ചു കടക്കുമ്പോള്‍ പലരും വാഹനം നിര്ത്തിക്കൊടുക്കുന്നരും വീഡിയോയില്‍ കാണാം.
ഈ സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു ദുബായ് റോഡ് മുഴുവൻ കാത്തിരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളിലെ താമസത്തിനും ആഡംബരത്തിനും മാത്രമുള്ളതല്ല ദുബായ് എന്നും ആളുകളെയും അവരുടെ ബഹുമാനത്തെയും ദയയെയും സംസ്കാരത്തെയും കുറിച്ചും അവരെ കണ്ട് മാതൃകയാക്കണമെന്നുമാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. ‘ശരിക്കും ഇന്നത്തെ ദിവസം ഹൃദയതുല്യമാക്കി, ഇന്നത്തെ കാലത്ത് വേണ്ടത് ഈ കരുതലാണ്, ഒരു ബിഗ് സല്ല്യൂട്ട്...’ എന്നതടക്കമാണ് കമന്റുകള്‍.

Comments