ന്യൂഡല്‍ഹി: സ്വകാര്യചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ പൂര്‍ണ്ണമായി ആലപിച്ചില്ലെങ്കിലും തടഞ്ഞാലും കേസെടുക്കേണ്ട സാഹചര്യമില്ല. വന്ദേമാതര വിവാദത്തില്‍ സോണിയാഗാന്ധിക്കെതിരേ ബിജെപി പരാതി നല്കിയ സാഹര്യത്തിലാണ് ഈ നിയമോപദേശം കോണ്‍ഗ്രസിന് കിട്ടയിരിക്കുന്നത്. മനുഅഭിഷേക് സിംഗ്വിയാണ് നിയമോപദേശം നല്‍കിയത്.
പൂര്‍ണ്ണമായും ആലപിക്കണമെന്ന വന്ദേമാതരത്തിന്റെ കാര്യത്തില്‍ ബിജെപി പുതിയതായി കൊണ്ടുവന്ന നിയമം സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് മാത്രമാണ് ബാധകമെന്നും പറഞ്ഞു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നടത്തിയ സ്വാതന്ത്ര്യദിന പരിപാടിയില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ രണ്ടു ചരണമായപ്പോള് സോണിയാഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗേയും രാഹുല്‍ഗാന്ധിയും ആലാപനം തടസ്സപ്പെടുത്തി.
ഇതിനെതിരേ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. ഡല്‍ഹിയിലും കര്‍ണാടത്തിലും മുംബൈയിലും ഉള്‍പ്പെടെ വ്യാപകമായി പരാതി നല്‍കുകയും ശക്തമായ വിമര്‍ശനം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. കേസിനെ കോടതിയില്‍ തന്നെ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.
സംഭവത്തില്‍ ബിജെപിയെ രാഷ്ട്രീയമായി ആക്രമിക്കാന്‍ കൂടിയാണ് ബിജെപി ഒരുങ്ങുന്നത്. നേരത്തേ സോണിയയും രാഹുലും ഖാര്‍ഗേയും രാഷ്ട്രത്തെയും സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യ പോരാളികളെയും അപമാനിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. ലീഗിനെ തൃപ്തിപ്പെടുത്താനും വോട്ടുബാങ്ക് ലക്ഷ്യമിട്ടും രാഷ്ട്രത്തെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും പറഞ്ഞു.

Comments