ന്യുഡല്‍ഹി: ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ട രണ്ടു കപ്പലുകള്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെയാണ് സംഭവം. സോമാലിയയിലെ പുന്റ്ലാന്റ് തീരത്ത് കാമറൂണ്‍ പതാക വഹിച്ച 'എം/വി ലുതുഫ്', യമന്‍ തീരത്ത് എറിത്രിയന്‍ പതാക വഹിച്ച 'സിബു 1' എന്ന കപ്പലുമാണ് തട്ടിക്കൊണ്ടുപോയത്.
പുന്റ്ലാന്റിലെ ഈല്‍ ജില്ലയിലെ മരയ്യയില് നിന്ന് ഏകദേശം മൂന്നര മൈല്‍ നോട്ടിക്കല്‍ അകലെ തിങ്കളാഴ്ചയാണ് ലുതുഫ് കപ്പല്‍ പിടിച്ചെടുത്തത്. പോളാര്‍ മൂവ്മെന്റ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പലില്‍ ആയുധങ്ങള്‍ക്ക് പുറമെ ആശയവിനിമയ ഉപകരണങ്ങളും സാറ്റലൈറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇതിലെ 10 അംഗ ജീവനക്കാരില്‍ ആറ് ഇന്ത്യക്കാരും, ഒരു തുര്‍ക്കി പൗരനും, ഒരു ജോര്‍ജിയന്‍ പൗരനും, രണ്ട് സെര്‍ബിയന്‍ സുരക്ഷാ ഗാര്‍ഡുകളും ഉള്‍പ്പെടുന്നു.
ലുതുഫ് കപ്പലില്‍ മൊഗാദിഷുവിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന തുര്‍ക്കിഷ് ആയുധങ്ങളും ഉപകരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എട്ട് കടല്‍ക്കൊള്ളക്കാര്‍ ചേര്‍ന്ന് കപ്പലിനെ പുന്റ്ലാന്റിലെ ഡംഗോറോയോ ജില്ലയിലുള്ള ഗാര്മാലിന് സമീപമുള്ള നുഗാല്‍ തീരത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. പിന്നീട് തുര്‍ക്കിഷ് ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകള്‍ ഇതിന് സമീപത്തേക്ക് വരികയും, തുര്‍ക്കിഷ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രദേശം നിരീക്ഷിക്കുകയും ചെയ്തു.
ഏഴ് സായുധ കടല്‍ക്കൊള്ളക്കാര്‍ ചേര്‍ന്ന് യമന്‍ തീരത്ത് വെച്ച് വെവ്വേറെ തട്ടിക്കൊണ്ടുപോയ സിബു 1 കപ്പലിനെ സോമാലിയന്‍ കടലിലേക്ക് തിരിച്ചുവിട്ടു. ഈ ടാങ്കര്‍ ഇറാന്റെ ഷാഡോ ഫ്ലീറ്റിന്റെ (രഹസ്യ കപ്പല്‍ വ്യൂഹം) ഭാഗമാണെന്നും, ഇറാന്റെ പിന്തുണയുള്ള ഹൂതി മിലിഷ്യയുടെ നിയന്ത്രണത്തിലുള്ള യമനിലെ റാസ് ഈസ തുറമുഖത്തേക്ക് പതിവായി ഇന്ധനം എത്തിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നു. ഇതിലെ 20 അംഗ ജീവനക്കാരുടെ അവസ്ഥ വ്യക്തമല്ല. ഈ കപ്പലില്‍ 16 ഇന്ത്യാക്കാരെന്നും വിവരം.
ബോട്ട് കരയിലേക്ക് മടങ്ങിയതിന് പിന്നാലെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് പേര് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സോമാലിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ആക്രമണം നടത്തിയത് ആരാണെന്നതിനെക്കുറിച്ചോ കൊല്ലപ്പെട്ടവര്‍ക്ക് കപ്പല്‍ തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ടോ എന്നതിനെക്കുറിച്ചോ സ്വതന്ത്രമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഈ ആഴ്ച പിടിച്ചെടുത്ത രണ്ട് കപ്പലുകള്‍ ഉള്‍പ്പെടെ നിലവില്‍ ആറ് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാരുടെ കസ്റ്റഡിയിലുണ്ടെന്നും, നൂറിലധികം ജീവനക്കാരെ ഇവര്‍ ബന്ദികളാക്കിയിട്ടുണ്ടെന്നും സോമാലിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Comments