മുംബൈ: മുബൈയിലെ പവായിൽ ട്രാൻസ്ജെൻഡർ ആണെന്ന ഭാവേന വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിലായി. ‘കണ്ണേറ്’ മാറ്റാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു ട്രാൻസ്ജെൻഡറായി വേഷമിട്ട ഇയാൾ വീട്ടിൽ കടന്നുകൂടിയത്.
അനിൽ ശേഷറാവു ഷിൻഡെ എന്ന 28 കാരനാണ് പൊലീസ് പിടിയിലായത്. ഇയാൾ വീട്ടിൽ പ്രവേശിച്ച ശേഷം കിടപ്പുമുറിയിൽ പോയി അതിജീവിതയെ ശാരീരിക ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് ലൈംഗികാതിക്രമം നടന്നതായും പോലീസ് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 18 ന് ആണ് ഇയാൾ ‘ദോഷദൃഷ്ടി’ മാറ്റുന്നതിന്റെ പേരിൽ അതിജീവിതയുടെ വീട്ടിൽ പ്രവേശിച്ചത്. പവായി പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിനെ തുടർന്ന് സാരി ധരിച്ച് ഓട്ടോറിക്ഷയിൽ താനേയിലെ ഖാരേഗാവ് ചേരിയിലേക്ക് പോകുന്ന പ്രതിയെ പൊലീസ് കണ്ടെത്തി. അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്.

Comments