# ‘ചൈനീസ് അല്ല, ഇന്ത്യക്കാരാണ്’; ചോദ്യം കേട്ട് കൊച്ചുപെൺകുട്ടിയുടെ മറുപടി, സോഷ്യൽ മീഡിയയിൽ കൈയടി
ഒരാളുടെ മുഖസാദൃശ്യം നോക്കി അയാളുടെ രാജ്യം തീരുമാനിക്കാനാകുമോ? ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് ഓരോ പ്രദേശത്തും വ്യത്യസ്ത രൂപങ്ങളും ഭാഷകളും സംസ്കാരങ്ങളുമുള്ള മനുഷ്യരുണ്ട്. എന്നാൽ രൂപത്തിന്റെ പേരിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ളവരെ വിദേശികളായി തെറ്റിദ്ധരിക്കുന്ന സംഭവങ്ങൾ ഇപ്പോഴും ഉണ്ടാകാറുണ്ട്. അത്തരമൊരു അനുഭവത്തോട് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിന്നുള്ള കർഗ ടിങ്കിൾ ഗോംഗോ എന്ന പെൺകുട്ടിയോടാണ് ‘ചൈനീസ് ആണോ’ എന്ന തരത്തിലുള്ള ചോദ്യം ഉയർന്നത്. എന്നാൽ പെൺകുട്ടി അതിന് ദേഷ്യത്തോടെ വഴക്കിടുകയല്ല ചെയ്തത്. താൻ ഇന്ത്യക്കാരിയാണെന്നും ഇറ്റാനഗറിലാണ് താമസിക്കുന്നതെന്നും വളരെ വ്യക്തമായി അവൾ പറഞ്ഞു. ‘ഞങ്ങളും ഇന്ത്യക്കാരാണ്, ഞങ്ങളെ ഇന്ത്യൻ എന്ന് വിളിക്കൂ’ എന്നായിരുന്നു പെൺകുട്ടിയുടെ ഉറച്ച പ്രതികരണം.
‘ഞങ്ങളെ ചൈനീസ് എന്ന് വിളിക്കുമ്പോൾ വളരെ ദേഷ്യവും സങ്കടവും തോന്നുന്നു. ഞങ്ങളെ ഇന്ത്യൻ എന്ന് വിളിക്കൂ. ഞങ്ങൾ ഇന്ത്യക്കാരാണ്’ എന്നായിരുന്നു പെൺകുട്ടിയുടെ വാക്കുകൾ. രൂപം നോക്കി ഒരാളുടെ ദേശീയതയെക്കുറിച്ച് ധാരണയിലെത്തുന്നത് എത്രത്തോളം വേദനിപ്പിക്കാമെന്ന കാര്യവും അവളുടെ വാക്കുകളിൽ വ്യക്തമായി. ഒരു കുട്ടിയുടെ നിഷ്കളങ്കമായ പ്രതികരണമായിരുന്നെങ്കിലും, വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ളവർ നേരിടുന്ന ഇത്തരം സ്റ്റീരിയോടൈപ്പുകളിലേക്കാണ് വീഡിയോ ശ്രദ്ധ തിരിച്ചത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ദേഷ്യത്തോടെയോ വിദ്വേഷത്തോടെയോ പ്രതികരിക്കുന്നതിന് പകരം സ്വന്തം വ്യക്തിത്വം ഇത്ര ലളിതമായി വ്യക്തമാക്കിയ കുട്ടിയുടെ വാക്കുകൾ പലരുടെയും ഹൃദയത്തിൽ തട്ടുകയായിരുന്നു. ഇന്ത്യയ്ക്ക് ഒരേയൊരു മുഖമല്ലെന്നും വ്യത്യസ്ത രൂപങ്ങളും സംസ്കാരങ്ങളും ഭാഷകളുമാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും ഓർമിപ്പിക്കുന്നതായാണ് പലരും ഈ വീഡിയോയെ കാണുന്നത്.

Comments