തൃശൂര്‍: പേരാമംഗലത്ത് നടന്ന വന്‍ കവര്‍ച്ചയില്‍ 50 പവന് നഷ്ടമായി. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയായിരുന്നു മോഷണം. പറപ്പൂര് സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വര്‍ണ്ണമാണ് ഇന്ന് പുലര്‍ച്ചെ സമയത്ത് മോഷണം പോയതെന്ന് ഇവര്‍ പറയുന്നു. വീടിന്റെ വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷ്ടാവ് അകത്തുകയറിയത്. തുണിക്കട നടത്തുന്ന ഷക്കീറും ഭാര്യയും മകളും കടയിലായിരുന്ന സമയത്തായിരുന്നു മോഷണം. ഓണത്തിരക്കായതിനാല്‍ എല്ലാവരും കടയിലായിരുന്നു. തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടന്നവിവരം അറിഞ്ഞത്.
മോഷ്ടാക്കള്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ കഴിയുന്ന രീതിയിലാണ് പ്രദേശം. വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീടിന്റെ മുകളില്‍ പണം സൂക്ഷിച്ചിരുന്ന് അത് നഷ്ടമായോ എന്ന് വ്യക്തമല്ല. പോലീസ് വന്ന് പരിശോധന നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരു.

Comments