ചില ആചാരങ്ങളും വിശ്വാസങ്ങളും തലമുറകളിലൂടെ കൈമാറുമ്പോൾ, അവയ്ക്കൊപ്പം അതിശയിപ്പിക്കുന്ന ചില കാഴ്ചകളും ഉണ്ടാകാറുണ്ട്. അത്തരമൊരു കാഴ്ചയ്ക്കാണ് ഉത്തർപ്രദേശിലെ ഒരു ഗ്രാമം ഇത്തവണ സാക്ഷിയായത്. നാഗപഞ്ചമി ആചാരത്തിനിടെ 70 വയസുകാരൻ മൃഗങ്ങളെപ്പോലെ പെരുമാറുകയും പുല്ലും വൈക്കോലും കഴിക്കുകയും ചെയ്തതോടെ സംഭവം കാണാനെത്തിയവരെയും അമ്പരപ്പിച്ചു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ റുദ്ലാപൂർ ഗ്രാമത്തിലെ ബുദ്ധിറാം എന്ന 70-കാരനാണ് നാഗപഞ്ചമി ചടങ്ങിനിടെ വ്യത്യസ്തമായ രീതിയിൽ പെരുമാറിയത്. സമയ് മാതാ ക്ഷേത്രത്തിലെ പ്രാർഥനകൾക്ക് പിന്നാലെ കന്നുകാലികൾക്ക് നൽകുന്ന പുല്ലും വൈക്കോലും മറ്റ് തീറ്റകളും ഇയാൾ കഴിക്കാൻ തുടങ്ങി. മൃഗങ്ങൾക്കായി ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
ബുദ്ധിറാമിന് നാഗപഞ്ചമി ദിനത്തിൽ മഹിഷാസുരൻ ബാധിക്കുന്നുവെന്നാണ് ചില നാട്ടുകാരുടെ വിശ്വാസം. 1975 മുതൽ മൂന്ന് വർഷത്തിലൊരിക്കൽ നാഗപഞ്ചമി ദിനത്തിൽ ഈ ചടങ്ങ് നടക്കുന്നതായും ഗ്രാമവാസികൾ പറയുന്നു. ചടങ്ങിനിടെ ഇയാൾ പതിവിൽ നിന്ന് പൂർണമായും വ്യത്യസ്തമായി പെരുമാറുകയും മൃഗങ്ങളെപ്പോലെ പുല്ലും വൈക്കോലും കഴിക്കുകയും ചെയ്യുമെന്നാണ് അവരുടെ അവകാശവാദം. ഇതോടെ സമീപ ഗ്രാമങ്ങളിൽ നിന്നുപോലും നിരവധി പേർ കാഴ്ച കാണാനെത്തി.
സംഭവത്തിനിടെ ചില വിശ്വാസികൾ ബുദ്ധിറാമിന് വാഴപ്പഴം, പുല്ല്, വൈക്കോൽ, ലഡ്ഡു എന്നിവ നേരിട്ട് നൽകുകയും ചെയ്തു. ഈ ചടങ്ങിൽ ആഗ്രഹങ്ങൾ പറഞ്ഞാൽ അവ സഫലമാകുമെന്ന വിശ്വാസവും നാട്ടുകാർക്കിടയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിശ്വാസത്തിന്റെ ഭാഗമായാണ് ചിലർ സംഭവത്തെ കാണുന്നതെങ്കിൽ, ബുദ്ധിറാമിന്റെ പെരുമാറ്റത്തിന് പിന്നിൽ വൈദ്യശാസ്ത്രപരമോ മാനസികമോ ആയ കാരണമുണ്ടാകാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ 70കാരന്റെ ‘പുല്ലുതീറ്റ’യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Comments