നടി രാധിക ശരത് കുമാറിന് ജന്മദിനാശംസകള് നേര്‍ന്ന് നടനും ഭര്‍ത്താവുമായ ശരത് കുമാര്‍. രാധികയ്ക്കും മക്കള്‍ക്കും ഒപ്പമുളള നിരവധി ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
‘ഏറ്റവും പ്രിയപ്പെട്ട രാധികയ്ക്ക്, നിന്റെ ജന്മദിനത്തില് ആശംസകള്‍ നേരുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, നമ്മള് കണ്ടുമുട്ടുന്നതിന് മുന്പുളള വര്‍ഷങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞുപോകാറുണ്ട്. ഊര്‍ജ്ജസ്വലയും പോസിറ്റീവുമായ ഒരു വ്യക്തി, നിന്റെ ശ്രദ്ധേയമായ തിളക്കമുളള ആ ചിരിയുമായി ചുറ്റും ഊര്‍ജ്ജവും ചിരിയും പരത്തിക്കൊണ്ട്.
വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇനിയും നിനക്ക് അതേ ചുറുചുറുക്കും ശക്തിയും ദൃഢനിശ്ചയവും ലക്ഷ്യബോധവുമുണ്ട്. സമ്മര്‍ദ്ദത്തിന് മുന്നില്‍ ഒരിക്കലും തളര്‍ന്നുപോകാത്ത ആ മനോഭാവവും. ഇതുപോലെ എന്നും നീ അനുഗ്രഹിക്കപ്പെടട്ടെ -ആരോഗ്യം, ഐശ്വര്യം, സമൃദ്ധമായ സന്തോഷം.സ്നേഹത്തോടെ ’എന്നായിരുന്നു ശരത് കുമാര്‍ കുറിച്ചത്.

2001 ലാണ് ശരത് കുമാറും രാധികയും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. രണ്ടാം വിവാഹത്തില്‍ രാധികയ്ക്ക് റയാന് എന്ന് പേരുളള ഒരു മകള്‍ ഉണ്ട്. 2004 ല്‍ ശരത് കുമാറിനും രാധികയ്ക്കും രാഹുല്‍ എന്നൊരു ആണ്‍കുഞ്ഞ് പിറന്നു.

Comments