സിനിമ, സീരിയല്‍ പ്രേക്ഷകര്ഷ്ഷ് ഒരു പോലെ സുപരിചതയാണ് നടി പ്രവീണ. ഇപ്പോഴിതാ പ്രവീണ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫിനൊപ്പമുളള ചിത്രമാണ് പ്രവീണ പങ്കുവെച്ചിരിക്കുന്നത്.
‘ഈ ആഴ്ചയിലെ അമ്മയും കുഞ്ഞും ’എന്ന രസകരമായ അടിക്കുറിപ്പാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഏതെങ്കിലും പുതിയ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ ആണോ ഇതെന്ന് വ്യക്തമല്ലെങ്കിലും, ചിത്രവും അടിക്കുറിപ്പും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ബാലതാരമായാണ് പ്രവീണ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. നാല് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പ്രവീണയെ തേടിയെത്തി. അഗ്നിസാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള പുര്സകാരങ്ങള്‍ നേടിയിട്ടുണ്ട്.
രണ്ട് തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും പ്രവീണയെ തേടിയെത്തി. സിനിമയിലെന്ന പോലെ സീരിയല്‍ രംഗത്തും ശക്തമായ സാന്നിധ്യമാകാന്‍ പ്രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. നാഷണല്‍ ബാങ്ക് ഓഫ് ദുബായില്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്. ഗൗരി ഏകമകളാണ്.

Comments