ചിലപ്പോൾ ഏറ്റവും സാധാരണമായൊരു കാര്യമാണ് അപ്രതീക്ഷിതമായ ദുരനുഭവമായി മാറുന്നത്. ഒരു റെസ്റ്റ്റൂമിൽ കയറിയ ഒരാൾക്ക് വാതിൽ തുറക്കാൻ കഴിയാതെ വന്നാൽ എന്തായിരിക്കും അവസ്ഥ? അത്തരമൊരു അനുഭവമാണ് ജർമനിയിലെ ബെർലിനിൽ ഇന്ത്യൻ വംശജയായ കോമേഡിയൻ സാർന ഗാർഗിന് നേരിട്ടതെന്നാണ് ആരോപണം. ആഡംബര ബ്രാൻഡായ ഹെർമീസിന്റെ സ്റ്റോറിലെ റെസ്റ്റ്റൂമിൽ ഒരു മണിക്കൂറിലേറെ കുടുങ്ങിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
റെസ്റ്റ്റൂമിലെ വാതിൽ പെട്ടെന്ന് തുറക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് സാർന ഗാർഗ് പറഞ്ഞു. ആദ്യം സംഭവം തമാശയായി എടുത്ത് പേപ്പർ ടവലുകൾ ഉപയോഗിച്ച് ഒറിഗാമി ഗ്രാമം ഉണ്ടാക്കുകയും ഗെയിമുകൾ കളിക്കുകയും ചെയ്തിരുന്നുവെന്നും അവർ പറയുന്നു. എന്നാൽ സമയം കടന്നുപോയിട്ടും പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ സ്ഥിതി ആശങ്കാജനകമായി. പുറത്തുണ്ടായിരുന്ന കുടുംബാംഗങ്ങളും സംഘാംഗങ്ങളും ജീവനക്കാരോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉടൻ നടപടി ഉണ്ടായില്ലെന്നാണ് സാർനയുടെ ആരോപണം.
തുടർന്ന് വാതിൽ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ തടസ്സപ്പെടുത്തിയെന്നും സാർന ആരോപിച്ചു. ഒടുവിൽ അഗ്നിശമന സേനയെ വിളിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ട് പോയത്. ഏകദേശം ഒരു മണിക്കൂറും 20 മിനിറ്റിനും ശേഷമാണ് അഗ്നിശമന സേന പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് വാതിൽ തുറന്ന് സാർനയെ പുറത്തെടുത്തത്. സംഭവത്തിന് ശേഷം ജീവനക്കാരിൽ നിന്ന് മാപ്പുപറച്ചിലോ വിശദീകരണമോ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.
പുറത്തിറങ്ങിയ ശേഷം ജീവനക്കാർ ഷാംപെയ്ൻ കുപ്പിയുമായി ഒരു ബാഗ് നൽകിയെങ്കിലും അത് തങ്ങൾ സ്വീകരിച്ചില്ലെന്നും സാർന പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും അനുഭവവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രതികരിച്ചത്. അതേസമയം, സംഭവത്തിൽ ഹെർമീസിന്റെ ഭാഗം വ്യക്തമാകാൻ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രതികരണം ലഭിച്ചാൽ റിപ്പോർട്ട് പുതുക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് അറിയിച്ചു.

Comments