കൊച്ചി: കൊല്ലത്ത് ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു എന്ന വാർത്ത കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു. എന്നാൽ, ഇത്തരം വൈകൃതങ്ങൾ അവിടെ അവസാനിക്കുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂത്താട്ടുകുളത്തു നിന്ന് യുവതിയായ ഒരു അധ്യാപികയും സമാനമായ മറ്റൊരു പരാതിയുമായി രംഗത്തുവന്നിരിക്കുന്നു.
ലഹരി ഉപയോഗിച്ച ശേഷം ഭര്‍ത്താവ് കിടപ്പറ രംഗങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചെന്നാണ് യുവ അധ്യാപികയുടെ ആരോപണം. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ഭർത്താവിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഗുരുതരമായ കുറ്റകൃത്യങ്ങൾ സൂചിപ്പിച്ച് പരാതി നൽകിയിട്ടും ഗാർഹിക പീഡനത്തിനു മാത്രമാണ് കേസെടുത്തിരിക്കുന്നത് എന്ന് യുവതി കുറ്റപ്പെടുത്തുന്നു. പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് ആരോപിക്കുന്നത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഭാർത്താവ് ഉപദ്രവിക്കുമ്പോൾ അതിന് അമ്മായിയമ്മ സഹായം ചെയ്യും. അവർ തന്റെ കൈകൾ ബലമായി പിടിച്ചുകെട്ടുമെന്നും ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുമെന്നും യുവതി പറയുന്നു. ഭർത്താവ് തനിക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്നും അധ്യാപിക ആരോപിക്കുന്നു. ഭർത്താവ് ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതുമൂലം തന്നെയും ലഹരിയിൽ കുടുക്കാനായിരുന്നു ശ്രമം. പാനീയങ്ങളിലും മറ്റും കലർത്തിയായിരുന്നു ലഹരി നൽകിയിരുന്നത് എന്നും ഇവർ വെളിപ്പെടുത്തുന്നു.
സമാനമായ മറ്റൊരു കേസ് മുമ്പ് ബെംഗളൂരുവിൽ നിന്ന് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വീട്ടിൽ വച്ചുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ടെക്കിയായ ഭാര്യയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ലൈംഗിക പീഡനം നടത്തിയതായിരുന്നു കേസ്. ഇവരുടെ ബാത്ത്റൂമിൽ അടക്കം സിസി ക്യാമറകൾ വച്ച് ദൃശ്യങ്ങൾ ഷൂട്ടുചെയ്ത ഭർത്താവ് അവ പരസ്യപ്പെടുത്തുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തിയിരുന്നു.

Comments