ഒരു നഗരത്തെ അടുത്തറിയാൻ അവിടുത്തെ മെട്രോയിൽ ഒരു യാത്ര നടത്തിയാൽ മതിയെന്നു പറയാറുണ്ട്. നഗരത്തിന്റെ തിരക്കും യാത്രക്കാരുടെ രീതികളും സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമെല്ലാം ഒരേ യാത്രയിൽ തന്നെ മനസിലാക്കാം. ഇന്ത്യയിലെത്തിയ രണ്ട് വിദേശ വനിതകൾക്ക് ഡൽഹി മെട്രോയിലൂടെയുള്ള ആദ്യ യാത്ര സമ്മാനിച്ചതും അത്തരമൊരു അനുഭവമായിരുന്നു. എന്നാൽ യാത്രയ്ക്കൊടുവിൽ അവർ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഡൽഹി മെട്രോ ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാൾ വൃത്തിയും സുരക്ഷിതവുമാണെന്നായിരുന്നു വനിതകളുടെ അഭിപ്രായം. സ്റ്റേഷനുകളിലെ വൃത്തിയും എയർ കണ്ടീഷനിംഗും മികച്ച കണക്റ്റിവിറ്റിയും സുരക്ഷാ പരിശോധനകളുമാണ് അവരെ ആകർഷിച്ചത്. പ്രവേശന കവാടങ്ങളിൽ ബാഗ് സ്കാനറും മെറ്റൽ ഡിറ്റക്ടറും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുള്ളതും ഇവരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ട്രെയിനിലെയും ആദ്യ കോച്ച് സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും പ്ലാറ്റ്ഫോമിൽ പിങ്ക് അടയാളങ്ങളിലൂടെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക കോച്ചെന്ന ആശയം യാത്രയ്ക്കിടെ തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വവും ആശ്വാസവും നൽകിയെന്നും വിദേശ വനിതകൾ വ്യക്തമാക്കി.
ഡൽഹി മെട്രോയിലെ ടിക്കറ്റ് നിരക്കും തങ്ങളെ അമ്പരപ്പിച്ചുവെന്ന് ഇവർ പറഞ്ഞു. ഏകദേശം 0.30 പൗണ്ട് മാത്രമാണ് ഒരാൾക്ക് യാത്രയ്ക്കായി ചെലവായതെന്നും അവർ പങ്കുവെച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഇത്തരം സംവിധാനങ്ങൾ കൂടുതൽ രാജ്യങ്ങൾ, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾ, നടപ്പാക്കണമെന്ന അഭിപ്രായവും അവർ മുന്നോട്ടുവച്ചു. ‘ഡൽഹി മെട്രോ ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാൾ വൃത്തിയും സുരക്ഷിതവും’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോ വൈറലായതോടെ ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് പ്രതികരിക്കുന്നത്.

Comments