വാഷിംഗ്ടൺ: ജനപ്രിയ ഗായിക അരിയാന ഗ്രാൻഡെയുടെ പാട്ട് അനുവാദമില്ലാതെ ടിക്ക്ടോക്ക് വീഡിയോയിൽ ഉപയോഗിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ പ്രതികരണവുമായി ഗായിക രംഗത്ത്. തന്റെ സംഗീതം ഒരിക്കലും ഉപയോഗിക്കരുതെന്ന് അരിയാന ഗ്രാൻഡെ ട്രംപിന്റെ ടീമിനോട് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ ടീം അനുവാദമില്ലാതെ സംഗീതം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ടെയ്ലർ സ്വിഫ്റ്റ്, കാറ്റി പെറി തുടങ്ങിയ പ്രമുഖരും സമാനമായ രീതിയിൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗ്രാമി അവാർഡ് ജേതാവായ അരിയാന ഗ്രാൻഡെയും ട്രംപിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്.
തന്റെ ഹിറ്റ് ഗാനമായ 'വീ കാന്റ് ബി ഫ്രണ്ട്സ് (വെയ്റ്റ് ഫോർ യുവർ ലൗവ്)' ഉൾപ്പെടുത്തിക്കൊണ്ട് ട്രംപിന്റെ ടീം പങ്കുവെച്ച ഒരു "ആന്റി-ട്രാൻസ്" പോസ്റ്റിനോടാണ് ഗായിക പ്രതികരിച്ചത്. ഒരു റാലിയിൽ വേദിയിലെത്തുന്ന ഡൊണാൾഡ് ട്രംപിന്റെ പുതിയൊരു ടിക്ക്ടോക്ക് വീഡിയോ ട്രംപിന്റെ ടീം പങ്കുവെച്ചിരുന്നു. "ഞാനും എന്റെ സത്യവും ഞങ്ങൾ മൗനത്തിലിരിക്കുന്നു..." എന്ന വരികളാണ് വീഡിയോയുടെ അടിക്കുപ്പായി ഉപയോഗിച്ചിരുന്നത്. കൂടാതെ, "പുരുഷന്മാർക്ക് കുട്ടികളുണ്ടാകില്ല, അവർ ഒരിക്കലും കായിക മത്സരങ്ങളിൽ മത്സരിക്കരുത്" എന്നും അതിൽ ചേർത്തിരുന്നു.
പോസ്റ്റിന്റെ കമന്റ് ബോക്സിൽ എത്തിയ അരിയാന ഗ്രാൻഡെ, "എന്റെ സംഗീതം ഇനി ഒരിക്കലും ഉപയോഗിക്കരുത്. കൂടാതെ, നിങ്ങളുടെ സത്യം തെറ്റാണ്" എന്ന് കുറിക്കുകയായിരുന്നു. ഗായികയുടെ ഈ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ടുകൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രംപിന്റെ ക്ലിപ്പിൽ നിന്ന് പാട്ട് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് അരിയാനയുടെ ടീം ഇപ്പോൾ ഉള്ളത്.

Comments