വിദേശത്തേക്ക് പോകുമ്പോൾ പലരും പ്രതീക്ഷിക്കുന്നത് കൂടുതൽ സൗകര്യങ്ങളും ക്രമബദ്ധമായ ജീവിതവുമാണ്. വർഷങ്ങളോളം വിദേശത്ത് കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അതേ സൗകര്യങ്ങൾ ഇന്ത്യയിലും ലഭിക്കുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഒരു യുവാവിന്റെ അനുഭവം ഇതിൽ ചില മാറ്റങ്ങൾ ഉണ്ടാകാമെന്ന് ഓർമിപ്പിക്കുകയാണ്.
വാൻരാജ് എന്ന യുവാവാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയുള്ള അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യയിലെ ജനസംഖ്യ, തിരക്ക്, ഗതാഗതക്കുരുക്ക്, പാർക്കിങ് പ്രശ്നങ്ങൾ എന്നിവ തിരിച്ചെത്തിയശേഷം കൂടുതൽ ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ പോയപ്പോൾ പാർക്കിങ് ലഭിക്കാൻ ഏകദേശം 25 മിനിറ്റ് കാത്തിരിക്കേണ്ടി വന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു.
വിദേശത്ത് വർഷങ്ങളോളം താമസിച്ചാൽ ദൈനംദിന കാര്യങ്ങൾ വളരെ എളുപ്പത്തിലും വേഗത്തിലും നടക്കുന്നതിന് ഒരു ശീലം രൂപപ്പെടുമെന്നും വാൻരാജ് പറഞ്ഞു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോൾ ആ ‘സ്മൂത്ത്നസ്’ പലപ്പോഴും അനുഭവപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളിൽ വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാൽ പാർക്കിങ് കണ്ടെത്തുന്നതും വലിയ വെല്ലുവിളിയാണെന്നും, തെറ്റായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ അത് ടോ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമെന്നും വാൻരാജ് വ്യക്തമാക്കി. എന്നാൽ, വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ പലവിധത്തിലായിരുന്നു. ഇന്ത്യയിലെ ജീവിതത്തിന് അതിന്റേതായ സൗകര്യങ്ങളുണ്ടെന്ന് ചിലർ പറഞ്ഞപ്പോൾ, തിരക്കും ഗതാഗതക്കുരുക്കും ജീവിതനിലവാരത്തെ ബാധിക്കുന്നുവെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. ഇതോടെ ‘വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടങ്ങണോ?’ എന്ന ചർച്ചയ്ക്കും സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

Comments