ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളിന്റെ ശോചനീയാവസ്ഥ കാണിക്കുവാന്‍ ഇറങ്ങിത്തിരിച്ച സിജെപി നേതാവ് അശുതോഷ് റാങ്കയ്ക്ക് നേരെ കല്ലേറും കയ്യേറ്റവും. രാജസ്ഥാനിലെ ജയ്പൂരിലുള്ള ബഗ്രുവിലെ സ്കൂള്‍ പരിശോധിക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ എത്തി തടയുകയായിരുന്നു. അക്രമത്തില്‍ റാങ്കേയ്ക്ക് പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാടുള്‍ ഉണ്ടാകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ഒരു സര്‍ക്കാര്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും നിലവിലെ അവസ്ഥയും പരിശോധിക്കാനാണ് സി.ജെ.പി പ്രവര്‍ത്തകര്‍ രാംപുര-കണ്‍വര്‍പുര ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഗ്രാമീണര്‍ ഇവരെ തടയുകയും അവിടെനിന്ന് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സി.ജെ.പി പ്രവര്‍ത്തകര്‍ സ്കൂളിന് മുന്നില്‍ ധര്‍ണ നടത്തി. ഇത് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. ഗ്രാമീണര്‍ തങ്ങളെ മര്‍ദ്ദിച്ചതായി സി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സ്കൂള്‍ വളരെ മോശം അവസ്ഥയിലാണെന്നും അത് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് തങ്ങള്‍ ശ്രമിച്ചതെന്നും എന്നാല്‍ തങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചത് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പ്രവര്‍ത്തകരാണെന്ന് സി.ജെ.പി ആരോപിച്ചു.
തങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായെന്നും അംഗങ്ങള്‍ക്ക് പരിക്കേറ്റെന്നും അശുതോഷ് റാങ്ക എക്സില്‍ ഇട്ട പോസ്റ്റുകളിലൂടെ ആരോപിച്ചു. സ്കൂളില്‍ എരുമകളെ കെട്ടുന്ന തറ നിര്‍മ്മിച്ചിട്ടുണ്ടെന്നും മദന്‍ ദിലാവര്‍ എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ഗുണ്ടായിസത്തിന് മുന്നില്‍ സി.ജെ.പി ഭയന്നു പിന്മാറില്ലെന്നും സ്കൂളിന്റെ അവസ്ഥ പരിഹരിക്കുമെന്ന് ഉറപ്പാക്കുമെന്നും റാങ്ക വ്യക്തമാക്കി.

Comments