മുംബൈ: മധ്യ മുംബൈയിലെ പവായിൽ ട്രാൻസ്ജെൻഡറായി വേഷമിട്ട് യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എയർ ഹോസ്റ്റസിന്റെ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന്റെ രോഗം മാറ്റാൻ മന്ത്രവാദത്തിലൂടെ സാധിക്കുമെന്ന് വിശ്വസിപ്പിച്ചാണ് അനിൽ ഷിൻഡെ (28) എന്ന പ്രതി ഫ്ലാറ്റിൽ കയറിക്കൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 നും 12.50 നും ഇടയിലാണ് സംഭവം നടന്നത്. ട്രാൻസ്ജെൻഡർ വേഷം ധരിച്ചെത്തിയ ഷിൻഡെ സെക്യൂരിറ്റി ജീവനക്കാരന്റെ വിശ്വാസം പിടിച്ചുപറ്റിയാണ് കെട്ടിടത്തിനകത്ത് പ്രവേശിച്ചത്. തുടർന്ന് മൂന്നാം നിലയിലുള്ള യുവതിയുടെ ഫ്ലാറ്റ് ഉൾപ്പെടെ പല വാതിലുകളിലും ഇയാൾ മുട്ടി. തനിക്ക് കണ്ണേറ് മാറ്റാൻ കഴിയുമെന്ന് അവകാശപ്പെട്ടാണ് ഇയാൾ യുവതിയുടെ ഫ്ലാറ്റിലേക്ക് പ്രവേശിച്ചതെന്ന് വെസ്റ്റ് സോൺ-3 ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ദത്ത നലവാഡെ വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന്റെ രോഗം ഭേദമാക്കാൻ ഇയാൾക്ക് കഴിയുമെന്ന് വിശ്വസിച്ചാണ് യുവതി അകത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയത്. അയാൾ തന്റെ മേൽ വെള്ളം തളിക്കുകയും തലയിൽ കൈവെക്കുകയും ചെയ്തപ്പോൾ ബോധരഹിതയായെന്നും ആ അവസരത്തിൽ ബലാത്സംഗത്തിനിരയാക്കി എന്നും യുവതി പരാതിയിൽ പറഞ്ഞു. ബഹളം വെച്ചതിനെ തുടർന്ന്, നേരത്തെ നൽകിയ 200 രൂപയുമായി പ്രതി ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും 25 കാരിയായ യുവതി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അനിൽ ഷിൻഡെ എന്നയാളെ ബുധനാഴ്ച പുലർച്ചെ കല്‍വയിലെ ഒരു ചേരി പ്രദേശത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് നാല് മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്. പവായിലെ കെട്ടിടത്തിൽ നിന്നും കല്‍വ വരെയുള്ള പാതയിലെ നൂറിലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയുടെ നീക്കങ്ങൾ പൊലീസ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ യുവതി പൊലീസിനെ സമീപിച്ചതിനെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഷിൻഡെയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കൂടാതെ മന്ത്രവാദവുമായി ബന്ധപ്പെട്ട കൂടുതൽ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയേക്കുമെന്ന് അവർ വ്യക്തമാക്കി. ട്രാൻസ്ജെൻഡർമാരായി ആൾമാറാട്ടം നടത്തി തന്റെ കുടുംബം ഭിക്ഷാടനം നടത്തിയിരുന്നുവെന്നാണ് ഷിൻഡെ പൊലീസിന് നൽകിയ മൊഴി. ഇയാൾ സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

Comments