ഒരാൾക്ക് വലിയ സന്തോഷം നൽകാൻ എപ്പോഴും വലിയ സമ്മാനങ്ങൾ തന്നെ വേണമെന്നില്ല. ജീവിതത്തിൽ ഒരിക്കലും ലഭിക്കാത്ത ഒരു ചെറിയ സന്തോഷം അപ്രതീക്ഷിതമായി മുന്നിലെത്തുമ്പോൾ അതിന് വിലയേറെയാകും. ബെംഗളൂരുവിൽ താമസിക്കുന്ന റഷ്യൻ യുവതി യാന തന്റെ വീട്ടിൽ ജോലി ചെയ്യുന്ന സവിതയ്ക്ക് നൽകിയ ജന്മദിന സമ്മാനം അത്തരമൊരു ഹൃദയസ്പർശിയായ നിമിഷമായി മാറിയിരിക്കുകയാണ്.
സവിത ഒരിക്കലും ജന്മദിന കേക്ക് മുറിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് യാന വ്യത്യസ്തമായൊരു സർപ്രൈസ് ഒരുക്കിയത്. കേക്കിൽ 40 എന്ന സംഖ്യ രേഖപ്പെടുത്തി മെഴുകുതിരികൾ കത്തിച്ചശേഷം, യാനയും മകളും ചേർന്ന് സവിതയെ വീട്ടിലേക്ക് വരുമ്പോൾ സർപ്രൈസ് നൽകുകയായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് എത്തിയ സവിതയ്ക്ക് മുന്നിൽ ജന്മദിനാശംസകളുമായി കേക്കുമായി യാന നിൽക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ലഭിച്ച സ്നേഹത്തിൽ സവിതയ്ക്ക് കണ്ണുനീർ അടക്കാനായില്ല. യാനയെ കെട്ടിപ്പിടിച്ച സവിത പിന്നീട് കേക്കിലെ മെഴുകുതിരികൾ ഊതിക്കെടുത്തി. യാനയുടെ മകളും സവിതയെ കെട്ടിപ്പിടിച്ച് ആശംസകൾ നേർന്നു. ആദ്യമായി ജന്മദിന കേക്ക് മുറിക്കുന്ന ആ നിമിഷം സവിതയ്ക്ക് മറക്കാനാകാത്ത ഓർമ്മയായി മാറുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് യാനയെയും കുടുംബത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. വലിയ ആഘോഷങ്ങളോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ഇല്ലെങ്കിലും ഒരാൾക്ക് താൻ പ്രധാനപ്പെട്ടവളാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറിയ സ്നേഹപ്രകടനം എത്രത്തോളം വിലപ്പെട്ടതാകാമെന്ന് ഈ വീഡിയോ ഓർമിപ്പിക്കുകയാണെന്നാണ് പലരുടെയും പ്രതികരണം. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

Comments