ദോഹ: മനുഷ്യത്വത്തിന്റെ അതിരുകളില്ലാത്ത സ്നേഹവും സാഹോദര്യവും ആഘോഷിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ലോക മാനവിക ദിനാചരണം ചിന്തകൾ കൊണ്ടും അവിസ്മരണീയ നിമിഷങ്ങൾ കൊണ്ടും ശ്രദ്ധേയമായി. സഹജീവികളുടെ കണ്ണീരൊപ്പാൻ സ്വന്തം ജീവിതം മാറ്റിവെക്കുന്ന മനുഷ്യരാണ് സമൂഹത്തിന്റെ യഥാർത്ഥ സമ്പത്തെന്ന സന്ദേശം പകർന്ന ചടങ്ങിൽ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ ജെബി കെ. ജോണിനെ പൊന്നാടയണിയിച്ച് ആദരിച്ചത് സദസ്സിന് വികാരനിർഭരമായ അനുഭവമായി.
പ്രവാസലോകത്തും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ ജെബി കെ. ജോണിനെ യുവ ഗായിക സിതാര ഷാഫിയാണ്
പൊന്നാടചാർത്തി ആദരിച്ചത്. ചടങ്ങിൽ 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ വയലാറിന്റെ പ്രശസ്തമായ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..." എന്ന ഗാനം തത്സമയം ആലപിച്ചുകൊണ്ടാണ് സിതാര ഷാഫി പരിപാടിക്ക് ഹൃദ്യമായ തുടക്കം കുറിച്ചത്.നാം എന്ത് നേടി എന്നതിനേക്കാൾ, നമ്മുടെ ജീവിതം കൊണ്ട് മറ്റൊരാളുടെ കണ്ണീരൊപ്പാനും പ്രതീക്ഷ നൽകാനും കഴിഞ്ഞോ എന്നതാണ് യഥാർത്ഥ വിജയമെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു.
സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സവിത ദീപു, ആർട്ടിസ്റ്റ് മുനീര്‍ തൂലിക, സംരംഭകൻ മന്‍സൂര്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഏകോപിപ്പിച്ചു.
ഷഫീക്ക് അറയ്ക്കൽ

Comments