ന്യൂഡൽഹി: പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ 'മോദി ചാലിസ' പാരായണം ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ പൂജ നടത്തുകയും ചെയ്ത സംഭവത്തിൽ പ്രസ് ക്ലബ് അധികൃതർ വിശദീകരണവുമായി രംഗത്ത്. സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രസ് ക്ലബ് വ്യക്തമാക്കി. അതേസമയം, മോദിക്ക് വേണ്ടി അമ്പലം പണിയാൻ പദ്ധതിയുണ്ട് എന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ച ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റും പരിപാടിയുടെ സംഘാടകനുമായ രാജൻ സിങ് പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ സമൂഹത്തിന് അവകാശങ്ങൾ ഉറപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും, തങ്ങൾ അദ്ദേഹത്തിനായി അമ്പലം പണിയുന്നതിൽ തെറ്റില്ലെന്നും രാജൻ സിങ് വ്യക്തമാക്കി. ബിഹാറിൽ അഞ്ച് ഏക്കർ സ്ഥലത്ത് 112 കോടി രൂപ ചെലവിലാണ് ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് "ഭഗവാൻ ശ്രീ നരേന്ദ്ര മോദി ജി"ക്കായി കൂറ്റൻ അമ്പലം നിർമ്മിക്കുന്നത്. ഈ സർക്കാരാണ് ആദ്യമായി ട്രാൻസ്ജെൻഡർ ആളുകൾക്ക് അവകാശങ്ങൾ നൽകിയത്, അവർക്ക് തൊഴിൽ ലഭിക്കുന്നുണ്ട് എന്നും അതിനാൽ അമ്പലം പണിയുന്നതിനെ വിമർശിക്കേണ്ട കാര്യമില്ല എന്നും രാജൻ സിങ് പറഞ്ഞു. ലിംഗസ്വയംനിർണ്ണയത്തിനുള്ള അവകാശം എടുത്തുകളയുന്നു എന്ന തരത്തിൽ വിമർശിക്കപ്പെട്ട ട്രാൻസ്ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) ഭേദഗതി നിയമത്തിന് ട്രാൻസ്ജെൻഡർ സമൂഹം എതിരല്ലെന്നും, പ്രതിപക്ഷമാണ് അതിനെ വിമർശിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന പരിപാടിയിൽ 'മോദി ചാലിസ' പാരായണം ചെയ്യുകയും പി.എം മോദിയുടെ കട്ടൗട്ട് പൂജിക്കുകയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ക്ലബ് വിശദീകരണം നൽകിയത്.
തങ്ങളുടെ പരിസരത്ത് നടന്ന ഒരു പരിപാടിയുടെ ഫോട്ടോയോ വീഡിയോയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഈ പരിപാടി ക്ലബ് സംഘടിപ്പിച്ചതല്ലെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രസ് മീറ്റ് നടത്തുന്നതിനാണ് ഒരു സംഘടന ഈ ഹാൾ വാടകയ്ക്കെടുത്തിരുന്നത്. എന്നാൽ ഹാൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതിനെ തുടർന്ന് ക്ലബ് അധികൃതർ ഉടൻ തന്നെ ഇടപെടുകയും പരിപാടി നിർത്തിവെപ്പിക്കുകയും ചെയ്യുകയായിരുന്നു. ദൈവത്തെ പോലെ ചിത്രീകരിച്ചുകൊണ്ട് മോദിയുടെ കട്ടൗട്ടിന് മുന്നിൽ പൂജ നടത്തുന്നതും 'മോദി ചാലിസ' ചൊല്ലുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.

Comments