തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ കെഎസ്ഇബിയുടെ നീക്കം. 50 സബ്സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കുന്നതിനായി 1500 കോടി രൂപയുടെ പ്രൊപ്പോസൽ വൈദ്യുതി വകുപ്പ് സർക്കാരിന് സമർപ്പിച്ചു.
പദ്ധതിക്കായി കേന്ദ്രസർക്കാരിൽ നിന്ന് VGF വഴി സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ പുതിയ നീക്കം.
വാങ്ങുന്ന വൈദ്യുതി പീക്ക് സമയത്ത് മാത്രമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി സ്റ്റോറേജ് സംവിധാനം ഒരുക്കാനാണ് ആലോചന. ഇതുസംബന്ധിച്ച വിശദമായ പ്രൊപ്പോസൽ കെഎസ്ഇബി വൈദ്യുതി മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

Comments