തൃശൂർ: കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുട്ടനെലൂർ സ്വദേശി ഷെറിൻ പി ജോൺ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെയാണ് നടുക്കുന്ന സംഭവം നടന്നത്.
കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിന് മുന്നിലാണ് ദാരുണമായ അപകടമുണ്ടായത്. ഇരുമ്പു പൈപ്പുകൾ മുകളിൽ കെട്ടിവച്ച് വരികയായിരുന്ന മിനി ലോറി സീബ്ര ലൈനിൽ പെട്ടെന്ന് ബ്രേക്കിടുകയും പൈപ്പുകൾ മുന്നോട്ട് മറിയുകയുമായിരുന്നു. ഈ സമയം ലോറിയുടെ തൊട്ടു മുന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഷെറിൻ. ലോറിയിലെ പൈപ്പുകൾ ഒന്നൊഴിയാതെ അദ്ദേഹത്തിന്റെ മുകളിലേക്ക് തെന്നിവീണു.
ബൈക്കും ലോറിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ലോറിയുടെ ബോഡിക്ക് മുകളിൽ കെട്ടിവച്ച നിലയിലാണ് പൈപ്പുകൾ കൊണ്ടുപോയിരുന്നത്. പെട്ടെന്ന് ബ്രേക്കിട്ടപ്പോഴേക്കും പൈപ്പുകൾ ഉർന്ന് മുന്നിലേക്ക് വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സാധിക്കാവുന്നത്ര വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷെറിൻ ധരിച്ച ഹെൽമറ്റ് തകർന്ന നിലയിലായിരുന്നു. തലക്കടക്കം ഗുരുതരമായ പരുക്ക് പറ്റിയ നിലയിലാണ് ഷെറിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ ഷെറിൻ മരിച്ചിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലോറിയിൽ പൈപ്പുകൾ കയറ്റിയിരുന്നത്. പൊലീസ് ലോറി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Comments