തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിനു പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര് അജയന് രാജി വെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് ഉണ്ടായിരിക്കയാണ് രാജി. കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നേരത്തെ ദേശാഭിമാനി നിർദ്ദേശം നൽകിയിരുന്നു.
ലേഖന വിവാദത്തിന് പിന്നാലെ കെ ആര് അജയനെതിരെ സ്ഥാപനം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. വാരാന്ത്യ പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. വിഎസിന്റെ ഒന്നാം ചരമവാർഷികത്തിനുള്ള സ്മരണിക ഉൾപ്പെട്ട സപ്ലിമെന്റ് വിവാദം കാരണം മുടങ്ങിയിരുന്നു. വിഷയത്തിൽ റസിഡന്റ് എഡിറ്ററായ എം സ്വരാജിന് ജാഗ്രതക്കുറവ് ഉണ്ടായി എന്ന മട്ടിലുള്ള ആരോപണങ്ങളും ശക്തമായി ഉയർന്നുവന്നിരുന്നു.
ടിസി രാജേഷ് സിന്ധു എഴുതിയ ലേഖനമാണ് വിവാദത്തിനു കാരണമായത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായ പരാമർശങ്ങളൊന്നുമില്ല. ഇത് ലേഖകൻ തന്റെ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേഖനത്തിന്റെ തലക്കെട്ട് മാറ്റണം എന്ന എഡിറ്റോറിയൽ ബോർഡിലെ ചിലരുടെ വാശിയാണ് വിവാദത്തിനു തുടക്കമിട്ടത്.
ലേഖനത്തിന്റെ് തലക്കെട്ട് പാർട്ടി വിരുദ്ധമല്ല എന്നായിരുന്നു കെ ആർ അജയന്റെ നിലപാട്. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതും മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്നും അജയനെതിരെ ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Comments