തിരുവനന്തപുരം: നെല്ലെടുപ്പിന്റെ കേന്ദ്ര താങ്ങുവില വിഹിതത്തിൽ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തുക ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് കേന്ദ്രത്തിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായും മന്ത്രി പറഞ്ഞു.
രണ്ടാംവിള നെല്ലെടുപ്പിനുള്ള സംസ്ഥാന പ്രോത്സാഹന വിഹിതം സംസ്ഥാനം സപ്ലൈകോയ്ക്ക് പൂർണമായി അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് നിലവിൽ കർഷകർക്ക് നെല്ലുവില നൽകുന്നത്. കേന്ദ്രവിഹിതം കൂടി ലഭിക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ കർഷകർക്കും നെല്ലുവില പൂർണമായി നൽകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രഭക്ഷ്യമന്ത്രിയെ ഡൽഹിയിൽ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെയും നിരന്തരം കത്തുകൾ അയച്ചതിന്റെയും തുടർച്ചയായാണ് 209 കോടി രൂപ അനുവദിച്ചതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
നെല്ലുവില വൈകാതെ പൂർണമായി നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായി അവധി ദിവസങ്ങളിൽ ഉൾപ്പെടെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

Comments