തിരുവനന്തപുരം: പുലിക്കളിയെ വിമർശിച്ച നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ പരാമർശത്തെ തള്ളി സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ശ്രീരാമന്റെ പരാമർശം സങ്കടകരവും ദൗർഭാഗ്യകരവുമാണെന്ന് മന്ത്രി പറഞ്ഞു.
പുലിക്കളി സംഘങ്ങൾക്ക് ഇത്തവണ ഒരു ലക്ഷം രൂപ വീതം സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം വരെ 50,000 രൂപയായിരുന്നു നൽകിയിരുന്നത്. പുലിക്കളി സംഘങ്ങളെ സർക്കാർ ചേർത്തുനിർത്തുമെന്നും മാനസികമായി തകർന്നിരിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സാംസ്കാരിക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പുലിക്കളിക്കെതിരായ വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമനും രംഗത്തെത്തി. തൃശൂരിലേത് സിംഗിൾ തീം കാർണിവലാണെന്ന് മനസ്സിലാക്കാതെയായിരുന്നു തന്റെ പ്രതികരണമെന്നും, അത്തരത്തിലുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ വൈകൃതം കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നായിരുന്നു ശ്രീരാമന്റെ വിമർശനം. തൃശൂർ സ്വരാജ് റൗണ്ടിൽ പുലിക്കളിക്കുള്ള ഒരുക്കങ്ങൾ വിവിധ ദേശങ്ങൾ ആരംഭിക്കുന്നതിനിടെയായിരുന്നു പ്രതികരണം. ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തുടർന്ന് പുലിക്കളി സംഘങ്ങളും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും ശ്രീരാമനെതിരെ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ അന്ന് തന്റെ നിലപാടിൽ ശ്രീരാമൻ ഉറച്ചുനിന്നിരുന്നു.

Comments