ലഖ്നൗ: ലഖ്നൗവിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഇരട്ടക്കൊലപാതകങ്ങൾ നടത്തിയ മാനസ് ബാജ്പെയ് സഹോദരിയും ചേർന്ന് സ്വന്തം അമ്മയെ കൊന്നതായി യുട്യൂബർ പ്രഗ്യ മിശ്ര വെളിപ്പെടുത്തുന്നു. ഭർത്താവിന്റെ വെടിയേറ്റ് മരിച്ച ദിവ്യ മിശ്ര ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ദിവ്യയുടെ ഭർത്താവും സഹോദരിയും ചേർന്ന് അവശയായ സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിച്ചുകൊന്നു എന്നാണ് പ്രഗ്യയുടെ പ്രധാന വെളിപ്പെടുത്തൽ. എക്സ്പോസ്റ്റുകളിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
മാനസ് ബാജ്പെയ്യും സഹോദരിയും ചേർന്ന് സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്നാണ് അവർ മരിച്ചതെന്ന് ദിവ്യ തന്നോട് പറഞ്ഞിരുന്നതായി പ്രഗ്യ വെളിപ്പെടുത്തി. നിസ്സാരകാര്യങ്ങളുടെ പേരിൽ മാനസ് ബാജ്പയ് ദിവ്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഭർത്താവിനെ 'സൈക്കോ' എന്നാണ് ദിവ്യ വിശേഷിപ്പിച്ചിരുന്നത്. കുടുംബകോടതി നടപടികൾക്കിടയിലും കൗൺസിലർക്ക് മുന്നിലും ദിവ്യ പീഡനങ്ങൾ തുറന്നുപറഞ്ഞിരുന്നു. ഭർത്താവിന്റെ പീഡനങ്ങൾ കാരണം ദിവ്യ മാറിത്താമസിക്കുകയും വിവാഹബന്ധം വേർപെടുത്താൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു.
തൊഴിലിടമായ ഗോമതി നഗറിലെ സ്വകാര്യ ബാങ്കിലേക്ക് പണമെടുക്കാനായി സഹപ്രവർത്തകയ്ക്കൊപ്പമാണ് ദിവ്യ പോയത്. അവിടെ വെച്ച് മാനസ് ബാജ്പയ് തോക്കുമായി എത്തി ദിവ്യയെ വെടിവെച്ചു കൊല്ലുകയായിരുന്നു. വെടിയേറ്റതിന് ശേഷവും തോക്കിന്റെ പാത്തി ഉപയോഗിച്ച് അവളുടെ മുഖത്തും തലയിലും ശക്തമായി അടിച്ചു. ബാങ്കിന് മുന്നിൽ വെച്ച് ഭാര്യ ദിവ്യയെ വെടിവെച്ചുകൊന്ന ശേഷം, മാനസ് ബാജ്പയ് ഹുസാദിയ ക്രോസിംഗിന് സമീപമുള്ള തന്റെ വീട്ടിലെത്തി 31 കാരിയായ സഹോദരി ഷീബയെയും വെടിവെച്ചുകൊന്നു. തുടർന്ന് ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിലാണ് ഈ മൂന്ന് മരണങ്ങളും നടന്നത്.
ദിവ്യയുടെ മരണവിവരം പ്രായമായ അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും, അവൾ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞാണ് അമ്മയെ സമാധാനിപ്പിച്ചതെന്നും പ്രഗ്യ കടുത്ത വേദനയോടെ എഴുതിയിരിക്കുന്നു.

Comments