ഇസ്ലാമാബാദ്: പാകിസ്താന് മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാനെ ആശുപത്രിയില്‍ പരിശോധനയ്ക്കുശേഷം വീണ്ടും ജയിലിലേക്കു മാറ്റി. ഇമ്രാന്റെ ആരോഗ്യസ്ഥിതി ജയിലില്‍ തുടരാന്‍ പര്യാപ്തമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാനെ തിരികെ അദിയാല ജയിലില്‍ എത്തിച്ചതായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫും (പി.ടി.ഐ) സ്ഥിരീകരിച്ചു.
ഇമ്രാനെ നേത്ര, ഹൃദയവിദഗ്ധരായ ഡോക്ടര്‍മാരടക്കം പരിശോധിച്ച് പൂര്ണാരോഗ്യവാനാണെന്നു സ്ഥിരീകരിച്ചതായി വാര്‍ത്താവിനിമയമന്ത്രി അതാവുള്ള തരാര്‍ 'എക്സി'ല്‍ കുറിച്ചു. എഴുപത്തിമൂന്നുകാരനായ മുന്‍പ്രധാനമന്ത്രിയെ സ്വകാര്യാശുപത്രിയായ ഷിഫ ഇന്റര്‍നാഷണലില്‍ പരിശോധിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍, അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയായ പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (പിംസ്) പ്രവേശിപ്പിച്ചതെന്നു മന്ത്രി വ്യക്തമാക്കി. കനത്ത സുരക്ഷയില്‍ രാത്രിയാണ് ഇമ്രാനെ ആശുപത്രിയിലെത്തിച്ചത്. ഈസമയം നിരവധി പി.ടി.ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്കു സമീപം തടിച്ചുകൂടി.
ആശുപത്രിയിലെത്തിച്ച ഇമ്രാനെ കണ്ട് സംസാരിച്ചതായി സഹോദരി ഉസ്മാ ഖാന് മാധ്യമങ്ങളോടു പറഞ്ഞു. ഏകാന്തതടവ് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി അദ്ദേഹം തന്നോടു പറഞ്ഞതായും ഉസ്മ വെളിപ്പെടുത്തി. രാത്രി വൈകി തന്നോടും ഇമ്രാനെ ചികിത്സിച്ചിരുന്ന ഡോ. ഫൈസല്‍ സുല്‍ത്താനോടും ജയിലിലെത്താന്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോള്‍ തന്നെ മാത്രം പിംസ് ആശുപത്രിയിലേക്കു പോലീസ് അകമ്പടിയോടെ കൊണ്ടുപോയെന്നും ഉസ്മ പറഞ്ഞു. ഇമ്രാനെ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, കണ്ണിന്റെ തുടര്‍ചികിത്സയ്ക്കായാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചതെന്നായിരുന്നു മറുപടി.
രാഷ്ട്രീയപ്രേരിതമെന്ന് പി.ടി.ഐ. ആരോപിക്കുന്ന നിരവധി കേസുകളില്‍ 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന് ഖാന് ജയിലിലാണ്. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതടക്കം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇമ്രാന് നേരിടുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചതിനേത്തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെട്ട് ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇമ്രാന്റെ പഴ്സണല്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തിന്റെ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും, അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു. ഇമ്രാന് അടിയന്തരചികിത്സ ആവശ്യമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യക്കേസ് നല്കുമെന്നു പി.ടി.ഐ. അറിയിച്ചതോടെയാണ് ഇമ്രാനെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്.

Comments