വിമാനം പിടിക്കാനുള്ള സമയമായി, മുന്നിൽ കനത്ത ഗതാഗതക്കുരുക്ക്. റോഡിലൂടെ പോയാൽ വിമാനം നഷ്ടപ്പെടുമെന്നുറപ്പ്. ഒടുവിൽ സമയത്ത് വിമാനത്താവളത്തിലെത്താൻ ഒരാൾ എടുത്ത വ്യത്യസ്തമായ തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചെന്നൈയിലെ ഗതാഗതക്കുരുക്കിനിടെയാണ് യാത്രക്കാരൻ റോഡ് മാർഗത്തിന് പകരം മെട്രോ തിരഞ്ഞെടുത്തത്.
എക്സിൽ അനിരുദ്ധ് എന്ന ഉപയോക്താവാണ് തന്റെ അനുഭവം പങ്കുവെച്ചത്. വിമാനത്താവളത്തിലെത്താൻ 30 മിനിറ്റ് മാത്രമാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. എന്നാൽ ഗൂഗിൾ മാപ് പരിശോധിച്ചപ്പോൾ റോഡ് മാർഗം 41 മിനിറ്റും മെട്രോ വഴി വെറും 21 മിനിറ്റുമാണ് കാണിച്ചത്. ഇതോടെ മറ്റൊന്നും ആലോചിക്കാതെ മെട്രോ തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിൽ മെട്രോ നിർമാണം നടക്കുന്നതിനാൽ തന്നെയാണ് റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.
സെയ്ദാപേട്ട് മെട്രോ സ്റ്റേഷനിൽ നിന്ന് ക്യുആർ ടിക്കറ്റ് എടുത്താണ് അനിരുദ്ധ് യാത്ര ആരംഭിച്ചത്. ആദ്യമായാണ് ചെന്നൈ മെട്രോയിൽ കയറുന്നതെന്നും, ട്രെയിൻ പുതിയത് പോലെ വൃത്തിയുള്ളതായിരുന്നെന്നും ട്രോളി ബാഗുമായി യാത്ര ചെയ്യാനും ബുദ്ധിമുട്ടുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള സ്റ്റേഷനിലെത്തിയപ്പോഴാണ് മറ്റൊരു സൗകര്യം കൂടി അദ്ദേഹത്തെ അമ്പരപ്പിച്ചത്. സ്റ്റേഷനിൽ നിന്ന് ടെർമിനലുകളിലേക്ക് നേരിട്ട് ട്രാവലേറ്റർ വഴി പോകാൻ കഴിയുന്നതായിരുന്നു അത്.
മെട്രോ വഴി യാത്ര ചെയ്തതോടെ ഒടുവിൽ അനിരുദ്ധിന് വിമാനം പിടിക്കാനായി. വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റിയും വേഗതയും സൗകര്യവും അനുഭവിച്ച അദ്ദേഹം ചെന്നൈയിലെത്തുന്നവർക്ക് മെട്രോ ഉപയോഗിക്കാമെന്നും നിർദേശിച്ചു. അനുഭവം പങ്കുവെച്ചതോടെ നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്. ചെന്നൈയിലെ പൊതുഗതാഗത സംവിധാനത്തെ പ്രശംസിച്ചവരും മെട്രോ തിരഞ്ഞെടുത്ത തീരുമാനം ശരിയാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

Comments