
പ്രശസ്ത നടി സൗകാർ ജാനകിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. 'സൂര്യമാനസം' എന്ന ചിത്രത്തിൽ അവരോടൊപ്പം സ്ക്രീൻ പങ്കിടാനായതിന്റെ നിമിഷങ്ങൾ താൻ ഓർക്കുന്നു എന്നാണ് നടന് ഫേസ്ബുക്കിൽ കുറിച്ചത്.
"പ്രശസ്ത നടി സൗകാർ ജാനകിയുടെ വിയോഗത്തിൽ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. 'സൂര്യമാനസം' എന്ന ചിത്രത്തിൽ അവരോടൊപ്പം സ്ക്രീൻ പങ്കിട്ട മനോഹരമായ നിമിഷങ്ങൾ ഓർക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ..." - എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
"പ്രശസ്ത നടി സൗകാർ ജാനകിയുടെ വിയോഗത്തിൽ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. 'സൂര്യമാനസം' എന്ന ചിത്രത്തിൽ അവരോടൊപ്പം സ്ക്രീൻ പങ്കിട്ട മനോഹരമായ നിമിഷങ്ങൾ ഓർക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ..." - എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
ദക്ഷിണേന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു സൗക്കർ ജാനകി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസർ ആണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
മലയാളി പ്രേക്ഷകർക്കും സൗക്കാർ ജാനകി ഏറെ പരിചിതയാണ്. മമ്മൂട്ടി നായകനായ 'സൂര്യമാനസം' എന്ന ചിത്രത്തിലെ മറിയ എന്ന കഥാപാത്രമാണ് മലയാളത്തിൽ താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്ന്. മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് സൗക്കാർ ജാനകി ചിത്രത്തിലെത്തിയത്. ചിത്രത്തിലെ വൈകാരികമായ രംഗങ്ങളിൽ മമ്മൂട്ടിക്കൊപ്പം ജാനകിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത 'ഷാവുകരു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സൗകാര് ജാനകി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1952-ൽ ടി.ആർ. സുന്ദരം സംവിധാനം ചെയ്ത 'വലയപതി' എന്ന ചിത്രത്തിലൂടെ തമിഴിലും സജീവമായി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 450-ലധികം സിനിമകളിലും 300-ലധികം നാടകങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
2023-ൽ പുറത്തിറങ്ങിയ നന്ദിനി റെഡ്ഡിയുടെ തെലുങ്ക് ചിത്രം 'അന്നി മഞ്ചി ശകുനമുലേ' ആയിരുന്നു സൗകാർ ജാനകിയുടെ അവസാന തിയേറ്റർ ചിത്രം. ചിത്രത്തിൽ ഒരു പ്രധാന മുത്തശ്ശിയുടെ വേഷത്തിലാണ് താരം എത്തിയത്.







Comments