
രണ്ടാം വിവാഹവാർഷികദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി അമേയ മാത്യു. വിവാഹത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഭർത്താവ് കിരൺ കട്ടിക്കാരന് താരം ആശംസകൾ നേർന്നത്.
"ഞങ്ങൾക്ക് രണ്ടാം വിവാഹവാർഷികാശംസകൾ! വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ ബേബി ബൂ, എന്നെന്നേക്കുമായി നിനക്കൊപ്പമാണ് ഞാൻ" എന്നായിരുന്നു അമേയ കുറിച്ചത്.
"ഞങ്ങൾക്ക് രണ്ടാം വിവാഹവാർഷികാശംസകൾ! വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ ബേബി ബൂ, എന്നെന്നേക്കുമായി നിനക്കൊപ്പമാണ് ഞാൻ" എന്നായിരുന്നു അമേയ കുറിച്ചത്.
2024 ലായിരുന്നു അമേയയും കാനഡയിൽ സോഫ്റ്റ്വെയർ എൻജിനീയറായ കിരൺ കട്ടിക്കാരനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. "ഞങ്ങൾ വിവാഹിതരായി, ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റർ ആൻഡ് മിസിസ്" എന്ന അടിക്കുറിപ്പോടെയാണ് അന്ന് വിവാഹച്ചിത്രങ്ങൾ അമേയ പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ അമേയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് താരം. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിമിരം, വുൾഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഫൊട്ടോ ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാകാറുണ്ട്.







Comments