ന്യൂഡൽഹി: ഇന്ന് (ആഗസ്റ്റ് 22-ന്)പൂനെയിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ 'ഛത്രോം കി ഗൂഞ്ച്' പരിപാടിയിൽ പങ്കെടുക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കോൺഗ്രസ് 25,000 രൂപ നൽകിയതായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുവാക്കൾക്കായുള്ള ഔട്ട്റീച്ച് പരിപാടിയായ 'ഛത്രോം കി ഗുഞ്ച്' പരിപാടിക്കായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഗസ്റ്റ് 22-ന് വൈകിട്ടാണ് പൂനെയിൽ എത്തുക.
പരിപാടിയിൽ പങ്കെടുക്കാനും അത് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഹൈലൈറ്റ് ചെയ്യാനും ആവശ്യപ്പെടുന്ന കോൺഗ്രസ് പ്രവർത്തകനും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും തമ്മിലുള്ള ഫോൺ സംഭാഷണമാണിതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വെള്ളിയാഴ്ച ബിജെപി പുറത്തുവിട്ടു. പൂനെയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി യാത്രാച്ചെലവുകൾ ഉൾപ്പെടെ 25,000 രൂപ നൽകുമെന്ന് തിരിച്ചറിയപ്പെടാത്ത ആ ഇൻഫ്ലുവൻസർക്ക് ഫോണിന്റെ മറുവശത്തുണ്ടായിരുന്നയാൾ പറയുന്നതായി കേൾക്കാം.
ഫോൺ വിളിച്ചയാൾ താൻ 'ശാന്തനു' ആണെന്ന് പരിചയപ്പെടുത്തുന്നുണ്ടെങ്കിലും, രാഹുൽ ഗാന്ധിയുടെ പേരൊ 'ഛത്രോം കി ഗൂഞ്ച്' പരിപാടിയുടെ പേരൊ വ്യക്തമായി പരാമർശിക്കുന്നില്ല. എങ്കിലും ആ പരിപാടി 22-ന് ആണെന്നും അതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ അന്ന് രാത്രിയോ അടുത്ത ദിവസോ അപ്ലോഡ് ചെയ്യാമെന്നും അയാൾ ഇൻഫ്ലുവൻസറോട് പറയുന്നുണ്ട്.
"രാഹുൽ ഗാന്ധിക്കായി പൊതുപിന്തുണ പോലും വിലയ്ക്കുവാങ്ങേണ്ടി വരുന്നു," എന്ന് എക്സ് മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ബിജെപി പറഞ്ഞു. "ഈ വീഡിയോ നോക്കൂ. അദ്ദേഹത്തിന്റെ പൂനെ പരിപാടിയിൽ പങ്കെടുക്കാൻ മാത്രം ഇൻഫ്ലുവൻസർമാർക്ക് 25,000 രൂപ വാഗ്ദാനം ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം എത്രമാത്രം ദുർബലമാണെന്ന് നോക്കൂ, പരിപാടിക്ക് ആളെക്കൂട്ടാൻ പോലും പണം നൽകേണ്ടി വരുന്നു. എന്നിട്ടും തോൽക്കുമ്പോഴൊക്കെ അദ്ദേഹം ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നു," പാർട്ടി കൂട്ടിച്ചേർത്തു
രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നൽകിക്കൊണ്ട് പൂനെ പൊലീസ് ക്രമസമാധാന നിലയും സുരക്ഷയും ഉറപ്പാക്കാൻ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രകോപനപരമായ ചിത്രങ്ങളോ ബാനറുകളോ പ്രദർശിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ട്. നിയമലംഘനമുണ്ടായാൽ മുഴുവൻ ഉത്തരവാദിത്തവും സംഘാടകർക്കായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments