തിരുവനന്തപുരം: ജെൻ സി കുട്ടികളെ പാറ്റകൾ എന്ന് വിളിക്കരുതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകളാക്കുന്നു. ഇവരെ മയക്ക് മരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കില്‍ താൻ എങ്ങനെ ഒരു വി സിയാകും എന്നും അദ്ദേഹം ചോദിച്ചു.
താൻ സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ല. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് എന്റെ അഭിപ്രായം. വിദേശത്ത് നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നത് യാദൃശ്ചികമായി കാണാനാവില്ല. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ച വിവാദത്തിൽ താൻ പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണ് കുട്ടികള്‍ നിശബ്ദരായത്. മുതിര്‍ന്ന കുട്ടികളായിരുന്നുവെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് താൻ പറഞ്ഞത് മനസ്സിലായില്ലെന്ന് കുട്ടികള്‍ തന്നോട് പറഞ്ഞുവെന്നും മോഹനൻ കുന്നുമ്മൽ പറയുന്നു.
തനിക്ക് സംഘിമുദ്ര ചുമത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണെന്നും കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്നത് തന്നെ ആര് എസ് എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് മോഹനൻ കുന്നുമ്മലിന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന പരാമർശത്തിലൂടെ ഉദ്ദേശിച്ചത് ഭൂമിയെ വണങ്ങുന്ന ആശയമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് മന്ത്രി റോജി ജോണിന് തന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഒരു വി സി ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് താൻ ചെയ്യുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തകർ തന്നെ മഹാബലിയായി ചിത്രീകരിച്ച് സർവകലാശാലയ്ക്ക് മുന്നിൽ സ്ഥാപിച്ചതിനെ അംഗീകാരമായാണ് കാണുന്നത്. നന്മകൾ മാത്രം ചെയ്ത മഹാനായ ചക്രവർത്തിയാണ് മഹാബലിയെന്നും, മഹാബലി ആരാണെന്ന് പോലും അറിയാതെയാണ് എസ്എഫ്ഐ ഇത്തരത്തിൽ ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു.

Comments